വി​ശ്വാ​സം വ്യ​ക്തി​ക​ളി​ലൂ​ടെ ജീ​വി​ക്ക​ണം: ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്
Saturday, April 10, 2021 10:17 PM IST
തി​രു​വ​ല്ല: വി​ശ്വാ​സ ദീ​പം ജ്വ​ലി​പ്പി​ക്കു​ക​യും വി​ശ്വാ​സം ജീ​വി​ക്കു​ക​യു​മാ​ണ് ക്രൈ​സ്ത​വ​രു​ടെ ക​ട​മ​യെ​ന്ന് ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്.മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ 19-ാമ​ത് ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്താ സ്മാ​ര​ക പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ർ​ഹ​ത​പ്പെ​ട്ട​തു​പോ​ലും വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യാ​ണ് യ​ഥാ​ർ​ഥ വി​ശ്വാ​സം. സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ന·​യു​ണ്ടാ​കു​ന്ന​തി​ന് ഇ​തു കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലി​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ, സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ്, വൈ​ദി​ക ട്ര​സ്റ്റി റ​വ. തോ​മ​സ് സി. ​അ​ല​ക്സാ​ണ്ട​ർ, അ​ത്മാ​യ ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ, പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.