ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Saturday, April 10, 2021 10:17 PM IST
വ​ട​ശേ​രി​ക്ക​ര: ഇ​ട​ത്ത​റ എം​റ്റി എ​ൽ​പി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് 12നു ​മാ​ർ​ത്തോ​മ്മ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.

ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ.​പ്ര​തീ​ഷ് ബി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത മോ​ഹ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.

17 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ജ്, ഓ​ഫി​സ് റൂം, ​സ്റ്റോ​ർ റൂം ,​ലൈ​ബ്ര​റി എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് പി.​കെ.​വ​ൽ​സ​മ്മ അ​റി​യി​ച്ചു.