ക​ല്ലേ​ലി​ക്കാ​വി​ല്‍ വി​ഷു, പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വം
Sunday, April 11, 2021 10:15 PM IST
കോ​ന്നി: ക​ല്ലേ​ലി ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ലെ പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​വും ക​ല്ലേ​ലി ആ​ദി​ത്യ പൊ​ങ്കാ​ല​യും 14 മു​ത​ല്‍ 23 വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് കാ​വ് ആ​ചാ​ര അ​നു​ഷ്ഠാ​ന​ത്തോ​ടെ ന​ട​ക്കും.
14 നു ​പ​ത്തു ദി​വ​സ​ത്തെ മ​ഹോ​ത്സ​വ​ത്തി​ന് മ​ല ഉ​ണ​ര്‍​ത്തി തു​ട​ക്കം കു​റി​ക്കും.
പു​ല​ര്‍​ച്ചെ നാ​ലി​ന് ാവ് ​ഉ​ണ​ര്‍​ത്തി കാ​വ് ആ​ചാ​ര​ത്തോ​ടെ വി​ഷു​ക്ക​ണി ദ​ര്‍​ശ​നം, ന​വാ​ഭി​ഷേ​കം ,താം​ബൂ​ല സ​മ​ര്‍​പ്പ​ണം, തി​രു​മു​ന്നി​ല്‍ നാ​ണ​യ​പ്പ​റ മ​ഞ്ഞ​ള്‍​പ്പ​റ അ​ന്‍​പൊ​ലി സ​മ​ര്‍​പ്പി​ക്കും.
രാ​വി​ലെ ഏ​ഴി​ന് പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​ത്തി​ന് ആ​രം​ഭം​കു​റി​ച്ച് കാ​വ് മു​ഖ്യ ഊ​രാ​ളി ഭാ​സ്‌​ക​ര​ന്‍ ഊ​രാ​ളി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ 999 മ​ല​ക​ളെ വി​ളി​ച്ച് ചൊ​ല്ലി നാ​ടു​ണ​ര്‍​ത്തി മ​ല​യ്ക്ക് ക​രി​ക്ക് പ​ടേ​നി ന​ട​ക്കും. ര​ണ്ടാം മ​ഹോ​ത്സ​വ ദി​ന​മാ​യ 15 മു​ത​ല്‍ ഒ​മ്പ​താം മ​ഹോ​ത്സ​വ ദി​ന​മാ​യ 22 വ​രെ രാ​വി​ലെ നാ​ലു മു​ത​ല്‍ ച​ട​ങ്ങു​ക​ളു​ണ്ടാ​കും.

ശ​ബ​രി​മ​ല​യി​ല്‍ ദാ​രു​ശി​ല്പ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു

ശ​ബ​രി​മ​ല: ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ബ​ലി​ക്ക​ല്‍​പ്പു​ര​യു​ടെ മു​ക​ള്‍ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​താ​യ അ​ഷ്ട​ദി​ക്പാ​ല​ക​രു​ടെ​യും ന​മ​സ്‌​കാ​ര മ​ണ്ഡ​പ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് മു​ക ​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​താ​യ ന​വ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ദാ​രു​ ശി​ല്പ​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ന​ട​ന്നു.
ക്ഷേ​ത്ര​ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍.