കെ​എ​സ്ടി​പി റോ​ഡു​നി​ർ​മാ​ണ ജോ​ലി​ക്കി​ടെ ക​രാ​ർ ജോ​ലി​ക്കാ​ര​നു വൈ​ദ്യു​താ​ഘാ​ത​മേ​റ്റു
Monday, April 12, 2021 10:01 PM IST
റാ​ന്നി: കെ​എ​സ്ടി​പി റോ​ഡു നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി വ​കു​പ്പ് ക​രാ​ര്‍ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​യാ​ളി​ന് ജോ​ലി​ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. റാ​ന്നി നോ​ര്‍​ത്ത് സെ​ക്ഷ​ന് കീ​ഴി​ല്‍ ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് സം​ഭ​വം. ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ലം സ്വ​ദേ​ശി മോ​ഹ​ന​നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​നു മു​ക​ളി​ല്‍ സ്ട്ര​ച്ച​റി​ന്‍ ജോ​ലി​ക്കാ​യി ക​യ​റി​പ്പോ​ള്‍ 11 കെ​വി ലൈ​നി​ല്‍ നി​ന്നു​മാ​ണ് ആ​ഘാ​ത​മേ​റ്റ​ത്. താ​ഴെ വീ​ണ മോ​ഹ​ന​ന് കൈ​ക​ള്‍​ക്ക് ഒ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​യ​റി​ന് അന്പതുശതമാനം പൊ​ള്ള​ലു​മേ​റ്റു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കാ​യി മോ​ഹ​ന​നെ പ്ര​വേ​ശി​പ്പി​ച്ചു. പിഎം റോഡിലെ വൈ​ദ്യു​തി തൂ​ണു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ക​രാ​ര്‍ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​ണ് മോ​ഹ​ന​ന്‍.