കോ​ന്നി ബ്ലോ​ക്ക് ഓ​ഫീ​സ് പ​ടി​യി​ൽ വെ​ള്ള​ക്കെ​ട്ട്
Thursday, April 15, 2021 10:42 PM IST
കോ​ന്നി: ക​ഐ​സ്ടി​പി നേ​തൃ​ത്വ​ത്തി​ലു​ള്ള പി​എം റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ലു​ൾ​പ്പെ​ട്ട കോ​ന്നി ഇ​ള​കൊ​ള്ളൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സ്പ്പ​ടി ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് സ​മീ​പ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി. ബ്ലോ​ക്ക്പ​ടി​ക്കു സ​മീ​പ​മു​ള്ള ഗൂ​ർ​ഖ​ണ്ഡ​സാ​രി - കൊ​പ്രാ​പ്പ​ടി പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ കൂ​ടി​യു​ള്ള​യാ​ത്ര​യാ​ണ് ദു​ഷ്ക​ര​മാ​യി മാ​റി​യ​ത്. റോ​ഡ് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി്ന്നെ​ത്തി​ക്കു​ന്ന മ​ണ്ണ് പ​ഞ്ചാ​യ​ത്ത് റോ​ഡി​ലേ​ക്കാ​ണ് ത​ള്ളു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ നി​ന്ന് വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഓ​ട​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഓ​ട​ക​ളെ​ല്ലാം മ​ണ്ണി​ട്ട് മൂ​ടി.

ചെ​റി​യ മ​ഴ പെ​യ്താ​ൽ​പോ​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ​ക്കു റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​കാ​ത്ത​സ്ഥി​തി. വെ​ള്ള​ക്കെ​ട്ടി​നൊ​പ്പം പ​രി​സ​ര​ത്തെ​ല്ലാം ചെ​ളി​യു​മാ​ണ്. കാ​ൽ​ന​ട യാ​ത്ര​യും ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​യും സാ​ധ്യ​മ​ല്ലാ​താ​യി. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തേ​ക്കു പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ നി​ന്നും ചെ​ളി​വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ ഗേ​റ്റി​ലൂ​ടെ ഉ​ള്ളി​ലേ​ക്കും ഒ​ഴു​കാ​ൻ തു​ട​ങ്ങി. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​വ​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡി​ലെ യാ​ത്ര​യാ​ണ് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ലെ ഓ​ട​ക​ൾ പു​ന​ർ​നി​ർ​മി​ച്ച് വെ​ള്ളം ഒ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.

റാ​ന്നി​യി​ലും വ്യാ​പ​ക വെ​ള്ള​ക്കെ​ട്ട്

റാ​ന്നി: : നി​ർ​മാ​ണം ന​ട​ക്കു​ന്ന,പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ റാ​ന്നി പെ​രു​ന്പു​ഴ ടൗ​ണ്‍ അ​ട​ക്കം പ​ല സ്ഥ​ല​ങ്ങ​ളി​ലും. ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന ത​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ്, പെ​രു​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ റോ​ഡി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും പോ​കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത്. കൂ​ടാ​തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ചി​ല ക​ട​ക​ളു​ടെ തി​ണ്ണ​യി​ലും​വെ​ള​ളം ക​യ​റി.പു​തു​താ​യി നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ഓ​ട​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ അ​ശാ​സ്ത്രി​യ​ത​യാ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

​റോ​ഡ് പ​ണി​ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന ക​രാ​ർ ക​ന്പ​നി​യെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും, പ​ഴി​ച്ച് നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡീ​യ പ്ര​ച​ര​ണ​വും ന​ട​ന്നു.പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ, കോ​ന്നി - പ്ലാ​ച്ചേ​രി റീ​ച്ചാ​ണ്റാ​ന്നി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​റോ​ഡി​ന്‍റെ പ​ണി തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ഓ​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത്.