പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ബാ​ല​സു​ര​ക്ഷാ സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, April 16, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ബാ​ല സു​ര​ക്ഷാ സ​മി​തി​ക്ക് രൂ​പം ന​ൽ​കി.കു​ട്ടി​ക​ൾ​ക്കെ​തി​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ.
32 വാ​ർ​ഡു​ക​ളി​ലും കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ചെ​യ​ർ​മാ​നാ​യു​ള്ള ജാ​ഗ്ര​താ​സ​മി​തി​ക​ൾ 30ന​കം നി​ല​വി​ൽ വ​രും. സ​മി​തി​യി​ൽ ആം​ഗ​ൻ​വാ​ടി, ആ​ശ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്കൂ​ൾ അ​ധ്യാ​പ​ക​ർ, സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ, ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ൾ ആ​കും. ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തും അ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി​അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റും. ക​ഴി​ഞ്ഞ​യാ​ഴ്ച നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഒ​രു ബാ​ലി​ക​യു​ടെ കൊ​ല​പാ​ത​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ല​സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നം എ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും, ആം​ഗ​ൻ​വാ​ടി, ആ​ശ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.