ന​ട​പ്പാ​ലം തു​രു​ന്പെ​ടു​ത്തു, കാ​ൽ​ന​ട​ക്കാ​രു​ടെ യാ​ത്ര അ​പ​ക​ട​ത്തി​ൽ
Monday, April 19, 2021 10:34 PM IST
മ​ല്ല​പ്പ​ള്ളി: വ​ലി​യ​പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് മ​ണി​മ​ല​യാ​റി​ന് കു​റു​കെ​യു​ള്ള മ​ല്ല​പ്പ​ള്ളി ന​ട​പ്പാ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. ഇ​തി​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​രു​ന്പ് ത​കി​ട് മി​ക്ക​തും വെ​ൽ​ഡിം​ഗ് വി​ട്ട് പൊ​ങ്ങി​നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഈ ​ത​കി​ടി​ൽ കാ​ൽ ത​ട്ടി അ​പ​ക​ട​വു​മു​ണ്ടാ​കാ​റു​ണ്ട്. യ​ഥാ​ക്ര​മം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ ത​കി​ടു​ക​ൾ പ​ല​തും തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ഐ​എ​ച്ച്ആ​ർ​ഡി നി​ർ​മ​ൽ ജ്യോ​തി, സി​എം​എ​സ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്രി​ക​രാ​ണ് സ്ഥി​ര​മാ​യി ന​ട​പ്പാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ടൗ​ണി​ൽ നി​ന്നും പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് കാ​ട് മൂ​ടി​യ നി​ല​യി​ലു​മാ​ണ്. ഇ​രു​ന്പ് ത​കി​ടി​നു പ​ക​രം തു​രു​ന്പെ​ടു​ക്കാ​ത്ത ത​കി​ട് ഉ​പ​യോ​ഗി​ച്ച് ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ഉ​ൾ​പ്പെ​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വു കാ​ര​ണം ന​ട​പ്പാ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര പ്ര​ദ​വു​മാ​ണ്. ‌‌