കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം, കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യി എം​പി
Monday, April 19, 2021 10:43 PM IST
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ് വ​ർ​ധ​ന് ക​ത്ത​യ​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി 50 ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സം​സ്ഥാ​ന​ത്തി​നു ല​ഭി​ച്ച​ത് വെ​റും ര​ണ്ടു​ല​ക്ഷം വാ​ക്സി​ൻ മാ​ത്ര​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും ഇ​പ്പോ​ൾ വാ​ക്സി​ൻ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ‌

‌തി​മി​ര നി​ർ​ണ​യ പ​രി​ശോ​ധ​നാ ക്യാ​ന്പ്

തി​രു​വ​ല്ല: സേ​വാ​ഭാ​ര​തി തു​ക​ല​ശേ​രി ഉ​പ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ തി​മി​ര നി​ർ​ണ​യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
തു​ക​ല​ശേ​രി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം തു​ക​ല​ശേ​രി ശ്രീ​രാ​മ​കൃ​ഷ്‌​ണാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി നി​ർ​വി​ണാ​ന​ന്ദ നി​ർ​വ​ഹി​ച്ചു.
സേ​വാ​ഭാ​ര​തി തി​രു​വ​ല്ലാ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗം​ഗ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ റീ​നാ വി​ശാ​ൽ, മി​നി പ്ര​സാ​ദ്, സേ​വാ​ഭാ​ര​തി തി​രു​വ​ല്ലാ യൂ​ണി​റ്റം​ഗം സു​കു​മാ​ര​ൻ, അ​നീ​ഷ് തു​ക​ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌