അ​ഞ്ചു മ​ര​ണം​കൂ​ടി
Monday, April 19, 2021 10:43 PM IST
‌ ജി​ല്ല​യി​ല്‍ കോ​വി​ഡ്ബാ​ധി​ത​രാ​യ അ​ഞ്ചു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
ഏ​ഴം​കു​ളം സ്വ​ദേ​ശി (71) തി​രു​വ​ല്ല സ്വ​ദേ​ശി (55) , പ​ന്ത​ളം സ്വ​ദേ​ശി (37), കു​ന്ന​ന്താ​നം സ്വ​ദേ​ശി (60), ഏ​നാ​ദി​മം​ഗ​ലം സ്വ​ദേ​ശി (87) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണം ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്ത​ൽ. ‌

‍നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച് (തോ​ട്ട​പ്പു​ഴ), വാ​ര്‍​ഡ് ഒ​ന്പ​ത് (ഓ​ത​റ തെ​ക്ക്) മു​ട്ടി​നു പ​റം ഭാ​ഗം, വാ​ര്‍​ഡ് 12 (ന​ന്നൂ​ര്‍ കി​ഴ​ക്ക്), ആ​നി​ക്കാ​ട് വാ​ര്‍​ഡ് അ​ഞ്ച് (പു​ളി​ക്കാ​മ​ല ഭാ​ഗം), സീ​ത​ത്തോ​ട് വാ​ര്‍​ഡ് 13 (കോ​ട്ട​മ​ണ്‍ പാ​റ ഭാ​ഗം), കോ​യി​പ്രം വാ​ര്‍​ഡ് ആ​റ് (ചാ​ലു​വാ​തു​ക്ക​ല്‍ ഭാ​ഗം), നാ​റാ​ണം​മൂ​ഴി വാ​ര്‍​ഡ് 11 (വ​ലി​യ​കു​ളം മു​ത​ല്‍ കാ​ക്ക​മ​ല, ആ​ശാ​രി​പ്പ​ടി മു​ത​ല്‍ അ​ലി​മു​ക്ക് ചൂ​ര​ക്കു​ഴി വ​ലി​യ​കു​ളം ജീ​പ്പ് സ്റ്റാ​ന്റ് വ​രെ​യും)​എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി ‌