എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ കോ​ട്ടാ​ങ്ങ​ലി​ൽ ഭ​ര​ണം; സി​പി​എം പ്ര​തി​സ​ന്ധി​യി​ൽ ‌
Wednesday, April 21, 2021 10:44 PM IST
രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം ‌
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ സി​പി​എം പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ധി​കാ​ര​മേ​റ്റെ​ങ്കി​ലും ഇ​രു​വ​രോ​ടും രാ​ജി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു.
ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഡി​സം​ബ​റി​ലും ഫെ​ബ്രു​വ​രി​യി​ലും പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​പ്പോ​ഴും എ​സ്ഡി​പി​ഐ സി​പി​എ​മ്മി​നെ പി​ന്തു​ണ​ച്ചി​രു​ന്നു. അ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കാ​തെ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ സ്ഥാ​നം ഒ​ഴി​ഞ്ഞെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.‌
സി​പി​എ​മ്മി​ലെ ബി​നു ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യും എം.​എ. ജ​മീ​ല ബീ​വി വൈ​സ് പ്ര​സി​ഡ​ന്‍റാ​യു​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്്.
13 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് - അ​ഞ്ച്്, ബി​ജെ​പി - അ​ഞ്ച്, യു​ഡി​എ​ഫ് - ര​ണ്ട് എ​സ്ഡി​പി​ഐ - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.മൂ​ന്നാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ അ​ധി​കാ​ര​മേ​ൽ​ക്കാ​തി​രു​ന്നാ​ൽ ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ബി​ജെ​പി​യ്ക്ക് അ​ധി​കാ​രം കി​ട്ടു​ന്ന​തൊ​ഴി​വാ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. അ​ടു​ത്ത ഒ​രു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കൂ​ടി മി​നി​ട്ട്സ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം രാ​ജി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും പ​റ​യു​ന്നു.‌
എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ കോ​ട്ടാ​ങ്ങ​ലി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു​ണ്ടാ​കു​ന്ന​ത്.
മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്കു​ണ്ടാ​യി​രു​ന്ന കോ​ട്ടാ​ങ്ങ​ൽ ബ​ന്ധ​വു​മാ​യി ചേ​ർ​ത്താ​ണ് പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ‌