കോ​വി​ഡ് വ്യാ​പ​നം: ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ‌
Thursday, April 22, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​ട്ടു​ള​ള ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 28 അ​ര്‍​ധ​രാ​ത്രി വ​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം വ​കു​പ്പ് 144 പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി.
ഉ​ത്ത​ര​വ് പ്ര​കാ​രം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചോ അ​തി​ല​ധി​ക​മോ ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചു.‌
വി​വാ​ഹം, മ​ര​ണ ച​ട​ങ്ങു​ക​ള്‍​ക്കും മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ള്‍​ക്കും പ​ര​മാ​വ​ധി 20 പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, പൊ​തു​ഗ​താ​ഗ​തം, ആ​ശു​പ​ത്രി​ക​ള്‍, പ​രീ​ക്ഷ​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ (പാ​ഴ്സ​ലു​ക​ള്‍ മാ​ത്രം), ഇ​ല​ക്ഷ​ന്‍ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍, വ്യാ​പാ​ര വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍ മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണം.
ജ​ന​ങ്ങ​ള്‍ മാ​സ്‌​കു​ക​ള്‍ ധ​രി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും ഇ​ട​വേ​ള​ക​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​ക​യും വേ​ണം.‌
ഉ​ത്ത​ര​വ് ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​വ​ര​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ കൃ​ത്യ​മാ​യും പാ​ലി​ക്കു​ന്നു​വെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​റ​പ്പു​വ​രു​ത്തും. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ഐ​പി​സി 188, 269 പ്ര​കാ​രം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ‌