ഗൃ​ഹ​ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ‌
Thursday, April 22, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: വീ​ടു​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍ റൂം ​ഐ​സൊ​ലേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഡി​എം​ഒ ഡോ. ​എ. എ​ല്‍. ഷീ​ജ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ റൂം ​ഐ​സൊ​ലേ​ഷ​ന്‍ കൃ​ത്യ​മാ​യി അ​നു​വ​ര്‍​ത്തി​ക്കാ​ത്ത​തു​മൂ​ലം കു​ടും​ബ​ത്തി​ലു​ള​ള മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്. ‌
ജി​ല്ല​യി​ല്‍ ദി​വ​സേ​ന റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ര്‍ താ​ഴെ പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.‌
റൂം ​ക്വാ​റ​ന്റൈ​ന്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക. റൂ​മി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യോ, മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴു​ക​ക​യോ ചെ​യ്യ​രു​ത്. രോ​ഗി​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നും മ​റ്റു​മാ​യി ഒ​രു വ്യ​ക്തി​യെ മാ​ത്ര​മേ നി​യോ​ഗി​ക്കാ​വൂ. സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ക. ചൂ​ടു വെ​ള​ള​വും ചൂ​ടു​ള​ള പാ​നീ​യ​ങ്ങ​ളും കു​ടി​ക്കു​ക. ഏ​ഴ്, എ​ട്ട് മ​ണി​ക്കൂ​ര്‍ ഉ​റ​ങ്ങു​ക.‌
ഭ​ക്ഷ​ണം ന​ല്‍​കു​മ്പോ​ഴും മ​റ്റ് കാ​ര്യ​ങ്ങ​ള്‍​ക്ക് ഇ​ട​പ​ഴ​കു​മ്പോ​ഴും രോ​ഗി​യും പ​രി​ച​രി​ക്കു​ന്ന വ്യ​ക്തി​യും മൂ​ന്ന് ലെ​യ​ര്‍ മ​സ്‌​ക് ധ​രി​ക്ക​ണം. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ള്‍, തു​ണി​ക​ള്‍, മ​റ്റ് സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ മ​റ്റു​ള​ള​വ​രു​മാ​യി പ​ങ്ക് വ​യ്ക്ക​രു​ത്. ഇ​വ സ്വ​യം ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. വ​സ്ത്ര​ങ്ങ​ളും മ​റ്റും സോ​പ്പു വെ​ള​ള​ത്തി​ല്‍ 20 മി​നി​റ്റ് നേ​ര​മെ​ങ്കി​ലും മു​ക്കി വ​ച്ച​തി​നു​ശേ​ഷം ക​ഴു​ക​ണം. ‌
ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്രം ഉ​ണ​ക്കു​വാ​നാ​യി പ​രി​ച​രി​ക്കു​ന്ന വ്യ​ക്തി​ക്ക് ന​ല്‍​കു​ക.
സ്ഥി​ര​മാ​യി സ്പ​ര്‍​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ള്‍, സ്വ​യം വൃ​ത്തി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യ​ണം.
ശ്വാ​സ ത​ട​സം, നെ​ഞ്ചു വേ​ദ​ന, മ​യ​ക്കം, ക​ഫ​ത്തി​ലും മൂ​ക്കി​ല്‍​നി​ന്നു​ള​ള സ്ര​വ​ത്തി​ലും ര​ക്തം, അ​തി​യാ​യ ക്ഷീ​ണം, കി​ത​പ്പ്, ബോ​ധം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ഉ​ട​ന്‍ വി​വ​ര​മ​റി​യി​ക്ക​ണം.
പ​ള്‍​സ് ഓ​ക്സി​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ ദി​വ​സ​വും ഓ​ക്സി​ജ​ന്‍ ലെ​വ​ല്‍ സ്വ​യം പ​രി​ശോ​ധി​ക്കു​ക​യും ബു​ക്കി​ല്‍ എ​ഴു​തി സൂ​ക്ഷി​ക്കു​ക​യും വേ​ണം.‌