മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, May 4, 2021 10:36 PM IST
തി​രു​വ​ല്ല: വ​ള്ളം​കു​ള​ത്ത് മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഗ്നി ര​ക്ഷാ​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി.
വ​ള്ളം​കു​ളം പൂ​വ​പ്പു​ഴ ക​യ്യാ​ല​യ്ക്ക​ക​ത്ത് സം​ഗീ​തി (34) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ക​ണ്ടെ​ത്തി​യ​ ത്.
സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് പൂ​വ​പ്പു​ഴ ത​ട​യ​ണ​യ്ക്കു സ​മീ​പ​ത്ത് ഒ​ഴു​ക്കി​ൽ​പെ​ട്ട് സം​ഗീ​തി​നെ കാ​ണാ​താ​യ​ത്. ഇ​വി​ടെ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി തെ​ങ്ങേ​ലി മ​ണ്ണി​ൽ ക​ട​വി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
അ​ഗ്നി​ര​ക്ഷാ സേ​ന തി​രു​വ​ല്ല സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ബി. വേ​ണു​ക്കു​ട്ട​ൻ, സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, റെ​ജി ജോ​സ്, പൊ​ൻ രാ​ജ്, ഗോ​പ​ൻ, അ​നൂ​പ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ‌

സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ് നി​യ​മ​നം ‌

പു​ല്ലാ​ട്: കോ​വി​ഡ്- 19 ന്‍റെ ഭാ​ഗ​മാ​യി കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സി​എ​ഫ്എ​ല്‍​റ്റി​സി​യി​ലേ​ക്ക് 50 വ​യ​സി​ൽ താ​ഴെ​യു​ള്ള കാ​യി​ക​ക്ഷ​മ​ത​യു​ള്ള പു​രു​ഷ​ന്മാ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.‌