ആ​ലം​ബ​ഹീ​ന​ർ​ക്ക് മാ​ർ ക്രി​സോ​സ്റ്റം എ​ന്നും അ​ഭ​യ​കേ​ന്ദ്ര​മാ​യി: മു​ഖ്യ​മ​ന്ത്രി ‌
Thursday, May 6, 2021 10:44 PM IST
തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​ൽ പി​ന്ത​ള്ള​പ്പെ​ട്ട​വ​രെ​യും ആ​ലം​ബ​ഹീ​ന​രെ​യും ചേ​ർ​ത്തു​പി​ടി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കാ​ലം ചെ​യ്ത മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ‌
കാ​ലം ചെ​യ്ത മാ​ര്‍​ത്തോ​മ്മ സ​ഭാ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൗ​തി​ക​ശ​രീ​രം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച തി​രു​വ​ല്ല അ​ല​ക്സാ​ണ്ട​ര്‍ മാ​ര്‍​ത്തോ​മ്മാ സ്മാ​ര​ക ഹാ​ളി​ല്‍ എ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ത്. ഏ​റെ അ​പൂ​ര്‍​വ​ത​ക​ള്‍ നി​റ​ഞ്ഞ ഒ​രു മ​ഹ​ത് വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് അ​നു​ശോ​ച​ന പ്ര​സം​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ‌
എ​പ്പോ​ഴും നാ​ട്ടി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍, അ​ശ​ര​ണ​ര്‍ എ​ന്നി​വ​രെ കു​റി​ച്ചാ​യി​രു​ന്നു വ​ലി​യ തി​രു​മേ​നി​യു​ടെ ചി​ന്ത​ക​ള്‍. ആ ​ചി​ന്ത​ക​ളി​ലൂ​ടെ അ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ഒ​ട്ടേ​രെ പ​രി​പാ​ടി​ക​ള്‍ അ​ദ്ദേ​ഹം ചെ​യ്തു. അ​ത്ത​ര​മൊ​രു പ​രി​പാ​ടി സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ല്‍ ക​ല​വ​റ​യി​ല്ലാ​ത്ത സ്നേ​ഹ​വും പി​ന്തു​ണ​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം ന​ല്‍​കി​യി​രു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
103 വ​യ​സു വ​രെ ജീ​വി​ക്കു​ക​യെ​ന്ന​തും ഒ​രു അ​പൂ​ര്‍​വ​ത​യാ​ണ്. ജീ​വി​ച്ച കാ​ലം മു​ഴു​കെ സ​മൂ​ഹ​ത്തി​ല്‍ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര സ്ഥ​പി​ച്ചു. സ്വ​ത​സി​ദ്ധ​മാ​യ ന​ർ​മ​ത്തി​നൊ​പ്പം, സ​മൂ​ഹ​ത്തി​നാ​കെ സ​ന്ദേ​ശം പ​ക​രു​ന്ന ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളാ​ണു ജീ​വി​ത​ത്തി​ലു​ട​നീ​ളം ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ അ​ഞ്ചു വ​ര്‍​ഷ കാ​ല​ത്തി​ല്‍ വ​ലി​യ പി​ന്തു​ണ​യാ​ണു ന​ല്‍​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം എ​ല്ലാ​വ​ര്‍​ക്കും മാ​തൃ​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.‌
മാ​ര്‍​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത​യെ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​നം അ​റി​യി​ച്ചു,
മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, നി​യു​ക്ത എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി ​തോ​മ​സ്, വീ​ണാ ജോ​ര്‍​ജ്, കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, വി.​ശി​വ​ന്‍​കു​ട്ടി, വി.​എ​ന്‍. വാ​സ​വ​ന്‍, സ​ജി ചെ​റി​യാ​ന്‍, മു​ന്‍ എം​എ​ല്‍​എ രാ​ജു എ​ബ്ര​ഹാം, കെ​എ​സ്ഇ​ഡ​ബ്ല്യു ഡ​ബ്ല്യു​എ​ഫ്ബി ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, ആ​ര്‍.​സ​ന​ല്‍​കു​മാ​ര്‍, മ​റ്റ് എ​പ്പി​സ്‌​ക്കോ​പ്പ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌