കാ​റ്റും മ​ഴ​യും ഓ​മ​ല്ലൂ​രി​ലും ക​ല​ഞ്ഞൂ​രി​ലും നാ​ശം​വി​ത​ച്ചു
Friday, May 7, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ശി​യ​ടി​ച്ച കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ. മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ കാ​റ്റി​ൽ നൂ​റോ​ളം മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നി​ലം പൊ​ത്തു​ക​യും ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്തി​ൽ പ​ര​ക്കെ വൈ​ദ്യു​തി​വി​ത​ര​ണ​വും ത​ക​രാ​റി​ലാ​യി.ച​ക്കു​ളം, ആ​റാ​ട്ട് ക​ട​വ്, മ​ഞ്ഞി​നി​ക്ക​ര ദ​യ​റ​യ്ക്ക് സ​മീ​പം, പ​ന്ന്യാ​ലി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ന് സ​മീ​പം , ആ​ർ​ഷ​ഭാ​ര​തി സ്കൂ​ൾ പ​രി​സ​രം തു​ട​ങ്ങി പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളി​ലും കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ക​യും വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ശ്രീ ​ര​ക്ത​ക​ണ്ഠ​സ്വാ​മി മ​ഹാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ച്ചു മ​ഠ​ത്തി​ൽ വാ​സു​ദേ​വ​ശ​ർ​മ​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മാ​വ് ക​ട​പു​ഴ​കി വീ​ണ് തൊ​ഴു​ത്ത് പൂ​ർ​ണ​മാ​യും വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മാ​വ് പി​ഴു​ത് വീ​ഴു​ന്ന​ത് ക​ണ്ട് ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​താ​യി ശ​ർ​മ പ​റ​ഞ്ഞു. തൊ​ഴു​ത്തി​ൽ മൂ​ന്ന് പ​ശു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ങ്കി​ലും അ​വ​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.ക​ന​ത്ത കാ​റ്റും മ​ഴ​യും ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലും വ​ൻ നാ​ശം വി​ത​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി.

വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും പി​ഴു​തും വീ​ണു. ഇ​ടി​മി​ന്ന​ലി​ൽ മ​ര​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു.​ക​ല​ഞ്ഞൂ​ർ മ​ണ​ലു​വി​ള സ​ജീ​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന തേ​ക്കു​മ​രം വീ​ണ് അ​ടു​ക്ക​ള​യു​ടെ ഒ​രു​വ​ശം ത​ക​ർ​ന്നു. റോ​ഡ് സൈ​ഡി​ലു​ള്ള റ​ബ​ർ മ​രം വീ​ണ് പോ​സ്റ്റ് ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു. വൈ​ദ്യു​തി പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. മു​ള​മൂ​ട്ടി​ൽ പൊ​ന്ന​മ്മ​യു​ടെ പ​റ​ന്പി​ലെ 50 മ​രം പൂ​ർ​ണ​മാ​യും ക​ട​പു​ഴ​കി. മ​ണ​ലു​വി​ള മു​ര​ളീ​ധ​ര​ന്‍റെ പ​റ​ന്പി​ലെ തേ​ക്കും കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ വീ​ണു.

കാ​ര​യ്ക്കാ​ക്കു​ഴി ഭാ​ഗ​ത്ത് അ​നി​ലി​ന്‍റെ വീ​ടും മ​രം​വീ​ണ് ത​ക​ർ​ന്നു. കൂ​ട​ൽ, നെ​ല്ലി​മു​രു​പ്പ്, പു​ന്ന​മൂ​ട് ഭാ​ഗ​ങ്ങ​ളി​ലും വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.ക​ല​ഞ്ഞൂ​ർ മേ​ഖ​ല​യി​ലാ​ണ് വൈ​ദ്യു​തി​വ​കു​പ്പി​ന് ഏ​റ്റ​വും​കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. അ​ന്പ​തോ​ളം വൈ​ദ്യു​ത പോ​സ്റ്റു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. വൈ​ദ്യു​തി​ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണ​തി​നു​പു​റ​മേ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കൈ​പ്പ​ട്ടു​ർ മേ​ഖ​ല​യി​ൽ പ​തി​ന​ഞ്ചി​ലേ​റെ വൈ​ദ്യു​ത തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു. പ​ന്ത​ളം​തെ​ക്കേ​ക്ക​ര​യി​ൽ പ​ന്ത്ര​ണ്ടി​ലേ​റെ പോ​സ്റ്റു​ക​ളാ​ണ് നി​ലം​പ​തി​ച്ച​ത്.