കോ​വി​ഡ് വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്ക് വാ​യ​ന​ശാ​ല​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ
Friday, May 7, 2021 10:32 PM IST
ചി​റ്റാ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്ക് വാ​യ​ന​ശാ​ല​ക​ൾ സം​ഭാ​വ​ന ന​ൽ​കി. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ചി​റ്റാ​ർ, സീ​ത​ത്തോ​ടു നേ​തൃ​ത്വ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​ശാ​ല​യി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച​തു​ക ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​ർ തു​ള​സീ​ധ​ര​ൻ​പി​ള്ള ഏ​റ്റു​വാ​ങ്ങി. വാ​ക്സി​നേ​ഷ​ൻ ചാ​ല​ഞ്ചി​ലേ​ക്ക് ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​യ്യാ​റ്റു​പു​ഴ വൈ​എം​എ ലൈ​ബ്ര​റി​യി​ൽ നി​ന്നും 10200 രൂ​പ സം​ഭാ​വ​ന ന​ൽ​കി. ചി​റ്റാ​ർ എം. ​എ​സ്. പ്ര​സാ​ദ് സ്മാ​ര​ക വാ​യ​ന​ശാ​ല, ആ​ങ്ങ​മൂ​ഴി എ​സ്എ​ൻ, നീ​ലി​പി​ലാ​വ് ജ​യ​ഭാ​ര​ത് വാ​യ​ന​ശാ​ല, ആ​ങ്ങ​മൂ​ഴി സം​സ്കൃ​തി എ​ന്നീ വാ​യ​നാ​ശ​ല​ക​ളും വാ​ക്സി​ൻ ച​ല​ഞ്ചി​ൽ സം​ഭാ​വ​ന ന​ൽ​കി. വ​യാ​റ്റു​പു​ഴ വൈ​എം​എ ലൈ​ബ്ര​റി​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.യോ​ഗ​ത്തി​ൽ ടി.​എ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സു​നി​ൽ പേ​രൂ​ർ, ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കു​ള​ത്തു​ങ്ക​ൽ, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തോ​പ്പി​ൽ ര​ജി, ര​വി ക​ണ്ട​ത്തി​ൽ, അ​ന്പി​ളി ഷാ​ജി, എ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചേ​ന്നം പ​ള്ളി​ൽ, അ​ജ​യ​ൻ വ​യ്യാ​റ്റു​പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.