ലോ​ക്ക്ഡൗ​ണ്‍ ത​ലേ​ന്നു വി​പ​ണി​ക​ളി​ൽ തി​ര​ക്ക്
Friday, May 7, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന് ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ വി​പ​ണി​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം തി​ര​ക്കു​ണ്ടാ​യി.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ലോ​ക്ക്ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ലും തു​റ​ക്കു​മെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ ്പ​ല​രും സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങാ​നെ​ത്തി​യ​ത്. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങാ​നാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ എ​ത്തി​യ​ത്. ആ​ളു​ക​ൾ കൂ​ടു​ത​ലെ​ത്തി​യ​തോ​ടെ നി​ര​ത്തു​ക​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.