ലോക്ഡൗൺ: നി​യ​ന്ത്ര​ണ​ങ്ങ​ൾ പാലിക്കുന്നുവെന്നുറപ്പാക്കാൻ പോലീസ്
Friday, May 7, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. നി​യു​ക്ത എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ചു.
ലോ​ക്ക്ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്നു​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. ഭ​ക്ഷ​ണം, മ​രു​ന്ന് തു​ട​ങ്ങി അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഉ​റ​പ്പാ​ക്കാ​നും രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ക്ര​മീ​ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു യാ​ത്ര​യ്ക്കു ത​ട​സ​മു​ണ്ടാ​ക​രു​തെ​ന്ന നി​ർ​ദേ​ശ​വും ഉ​ണ്ട്.
ഇ​ന്നു മു​ത​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ നി​ശാ​ന്തി​നി അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നോ​ണം ആ​ളു​ക​ൾ പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ ത​ന്നെ ത​ങ്ങ​ണ​മെ​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് വീ​ട്ടി​ലെ ഒ​രം​ഗം പു​റ​ത്തു​പോ​യി വ​ര​ണ​മെ​ന്നും കോ​വി​ഡ് പ്രോ​ട്ടേ​ക്കോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​ർ​ക്കും ത​ട​സ​മി​ല്ല.
അ​തേ​സ​മ​യം ജി​ല്ല​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ചു​ള്ള പ​രി​ശോ​ധ​ന പോ​ലീ​സ് ശ​ക്ത​മാ​ക്കി. ഒ​രു ത​ര​ത്തി​ലു​മു​ള്ള ലം​ഘ​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 2005 ലെ ​ദു​ര​ന്ത നി​വാ​ര​ണ നി​യ​മം, 2020 ലെ ​പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ ഓ​ർ​ഡി​ന​ൻ​സ്,
ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് എ​ന്നീ നി​യ​മ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​ത് തു​ട​രും. അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കും.
ഇ​ത്ത​രം ക​ട​ക​ളും മ​റ്റും രാ​ത്രി 7.30 ന് ​അ​ട​യ്ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും.
വി​വി​ധ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കാ​ണി​ച്ച് യാ​ത്ര ചെ​യ്യാം. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് പോ​കു​ന്ന​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത രേ​ഖ കാ​ണി​ക്ക​ണം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​ർ ട്രെ​യി​ൻ, വി​മാ​ന ടി​ക്ക​റ്റു​ക​ൾ കാ​ണി​ക്കേ​ണ്ട​താ​ണ്.
അ​ന്ത​ർ സം​സ്ഥാ​ന ച​ര​ക്കു ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മി​ല്ല. ഇ​വ​രും, വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ടാ​ക്സി​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും അ​ടി​യ​ന്ത​ര ആ​ശു​പ​ത്രി യാ​ത്ര​യ്ക്കും, വി​മാ​ന, ട്രെ​യി​ൻ യാ​ത്രി​ക​രെ കൊ​ണ്ടു​പോ​കാ​നും ഉ​പ​യോ​ഗി​ക്കാം.
ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന ഒ​രു​ത്ത​ര​ത്തി​ലു​മു​ള്ള കൂ​ട്ടാ​യ്മ​ക​ളും അ​നു​വ​ദി​ക്കി​ല്ല, അ​നാ​വ​ശ്യ​മാ​യി വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ​യും ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ തു​ട​രും.
പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും ഇ​ര​ട്ട മാ​സ്ക് ധ​രി​ക്കേ​ണ്ട​താ​ണ്.
സാ​നി​റ്റൈ​സ​ർ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ത്ത​തോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തോ സ​ന്ദ​ർ​ശ​ക​രു​ടെ ലി​സ്റ്റ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തോ ആ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​ർ​ന്നു​മു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.