മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്രം സൗ​ജ​ന്യ​ ഭ​ക്ഷ​ണ​വി​ത​ര​ണം കൗ​ണ്ട​ര്‍ ആ​രം​ഭി​ച്ചു
Saturday, May 8, 2021 10:34 PM IST
അ​ടൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ര്‍​ക്ക് ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​ങ്ങി.
അ​ടൂ​ര്‍ ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ര്‍ അ​നു​രാ​ഗ് മു​ര​ളീ​ധ​ര​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം​സി റോ​ഡി​ല്‍ ന​യ​നം തി​യ​റ്റ​റി​നും മോ​ഡേ​ണ്‍ വേ​യ്ബ്രി​ഡ്ജി​നും മ​ധ്യേ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക കൗ​ണ്ട​റി​ലാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ​ത്.

ലോ​ക്ക്ഡൗ​ണാ​യ​തോ​ടെ തൊ​ഴി​ല്‍ ന​ഷ്ട​മാ​യ​വ​ര്‍, മ​റു​നാ​ടു​ക​ളി​ല്‍ നി​ന്നും ഇ​വി​ടെ​യെ​ത്തി മ​ട​ങ്ങി​പ്പോ​കാ​നാ​കാ​ത്ത​വ​ര്‍, തെ​രു​വു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍ , സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്കാ​ണ് ഭ​ക്ഷ​ണം ഉ​പ​യു​ക്ത​മാ​യ​ത്.
സ​ഹാ​യി​ക​ളി​ല്ലാ​തെ ക്വാ​റ​ന്റൈ​നീ​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും, യാ​ത്ര ചെ​യ്യു​വാ​നാ​കാ​ത്ത​വ​ര്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​ക്ഷ​ണം വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ല്കി.
ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​ന്ന​ദാ​ന സ​ഹാ​യം തു​ട​രു​മെ​ന്ന് മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് തി​രു​വ​ല്ല അ​റി​യി​ച്ചു.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8606307770,8606327770 എ​ന്നീ ഫോൺ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.