ബ്ലോ​ക്ക് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് വാ​ര്‍ റൂം
Saturday, May 8, 2021 10:34 PM IST
റാ​ന്നി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യു​ക്ത എം​എ​ല്‍​എ പ്ര​മോ​ദ് നാ​രാ​യ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് വാ​ര്‍ റൂം ​റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി നാ​ളെ മു​ത​ല്‍ ആ​രം​ഭി​ക്കും.
റാ​ന്നി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നും ചി​കി​ത്സ​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും വീ​ടു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന പ​രി​മി​തി​ക​ള്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ളി​ച്ചുചേ​ര്‍​ത്ത യോ​ഗ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഗോ​പി​യു​മാ​യി ആ​ലോ​ചി​ച്ച് ഹെ​ല്‍​പ് ഡെ​സ്‌​്ക് തു​ട​ങ്ങാ​ന്‍ തീ​രു​മാ​ന​മാ​യ​തെ​ന്നും പ്ര​മോ​ദ് പ​റ​ഞ്ഞു. ഫോ​ണ്‍ ന​മ്പ​ര്‍ - 9446305306 .