കാ​റ്റും മ​ഴ​യും: ജി​ല്ല​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളേ​റു​ന്നു
Sunday, May 9, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ​മ​ഴ​യ്ക്കു പി​ന്നാ​ലെ ശ​ക്ത​മാ​യ കാ​റ്റു കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​റ്റ് നാ​ശം വി​ത​ച്ചു.
വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ക​ല​ഞ്ഞൂ​ർ, കൂ​ട​ൽ, ഓ​മ​ല്ലൂ​ർ, കോ​ട്ടാ​ങ്ങ​ൽ, പെ​രു​ന്പെ​ട്ടി, മ​ല്ല​പ്പ​ള്ളി, കു​ന്പ​നാ​ട്, പു​ല്ലാ​ട്, അ​യി​രൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ് നാ​ശം വി​ത​ച്ചു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ​യ്ക്കും ന​ഷ്ട​മു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വ്യാ​പ​ക നാ​ശ​മു​ണ്ട്. ഏ​ത്ത​വാ​ഴ കൃ​ഷി​യ്ക്കാ​ണ് ന​ഷ്ടം ഏ​റെ​യും.
റ​ബ​ർ അ​ട​ക്ക​മു​ള്ള മ​രങ്ങളും നശിച്ചിട്ടുണ്ട്.
വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്ന​തോ​ടെ കെ​എ​സ്ഇ​ബി​ക്ക് വ​ൻ ന​ഷ്ട​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ത്.
ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി വി​ത​ര​ണം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​ന്നെ ആ‍​യി​ട്ടി​ല്ല.
കോ​വി​ഡ് വ്യാ​പ​ന​ത്തേ തു​ട​ർ​ന്നു​ള്ള ലോ​ക്ക്ഡൗ​ൺ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​റ്റും മ​ഴ​യും മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കെ​ത്തി​ക്കാ​നും കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്നു​ണ്ട്.
മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​നും വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത ബു​ദ്ധി​മു​ട്ടും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ട്.
അ​യി​രൂ​ർ മൂ​ക്ക​ന്നൂ​രി​ൽ
റാ​ന്നി: അ​യി​രൂ​ർ മൂ​ക്ക​ന്നൂ​രി​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് കാ​റ്റ് നാ​ശം വി​ത​ച്ച​ത്.
റ​ബ​ർ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​ച്ചു. തേ​ക്ക് മ​ര​ങ്ങ​ളും പ​ല​യി​ട​ത്തും കാ​റ്റി​ൽ നി​ലം പൊ​ത്തി. വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക് മേ​ൽ മ​രം വീ​ണ് ചെ​റു​കോ​ൽ​പ്പു​ഴ - റാ​ന്നി റോ​ഡി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​യി.
മൂ​ക്ക​ന്നൂ​ർ വ​ലി​യ വീ​ട്ടി​ൽ പ്ര​സാ​ദ് മൂ​ക്ക​ന്നൂ​രി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണ് വീ​ടി​ന് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.
കു​ന്പ​നാ​ട്, പു​ല്ലാ​ട്, പൂ​വ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന​ലെ കാ​റ്റ് നാ​ശം വി​ത​ച്ചു. കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ഗ്രാ​മീ​ണ​റോ​ഡു​ക​ളി​ലേ​ക്ക​ട​ക്കം മ​രം വീ​ണു. വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​ണ്.
പെ​രു​ന്പെ​ട്ടി, കോ​ട്ടാ​ങ്ങ​ൽ മേ​ഖ​ല​യി​ലും നാ​ശ​ന​ഷ്ടം
പെ​രു​ന്പെ​ട്ടി: ശ​നി​യാ​ഴ്ച​ത്തെ കാ​റ്റ് പെ​രു​ന്പെ​ട്ടി, കോ​ട്ടാ​ങ്ങ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ശം​വി​ത​ച്ചു. വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ന​ഷ്ട​മു​ണ്ടാ​യി. വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. മ​ര​ങ്ങ​ൾ വീ​ണ് വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വൈ​ദ്യു​തി​വി​ത​ര​ണ​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.
നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടൂ​ർ മു​ണ്ട​പ്പ​ള്ളി​യി​ൽ
അ​ടൂ​ർ: മു​ണ്ട​പ്പ​ള്ളി പാ​റ​ക്കൂ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ധാ​രാ​ളം മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.
പാ​റ​ക്കൂ​ട്ടം തു​മ്പു​ങ്ക​ൽ ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തു നി​ന്ന പു​ളി വി​ണ് വീ​ടി​ന്‍റെ സ്‌​റ്റെ​യ​ർ​കെ​യ്സ് താ​ഴെ വി​ഴു​ക​യും അ​ച്ചോ​ട്ട് ഏ​ലാ​യി​ലേ​ക്കു​ള​ള റോ​ഡ് ഇ​ള​കു​ക​യം ചെ​യ്തു. കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​റ്റി​ല​കൊ​ടി​യും റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​ച്ചു.