പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ചി​ന് തു​ട​ക്ക​മാ​യി
Monday, May 10, 2021 11:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കാ​ന്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പ്ര​ഖ്യാ​പി​ച്ച ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ചി​ന് തു​ട​ക്ക​മാ​യി.
ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് സ​ഹാ​യ​വു​മാ​യി ന​ഗ​ര​സ​ഭ​യെ സ​മീ​പി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. തോ​മ​സ് ഡാ​നി​യ​ല്‍ 30 ഓ​ക്‌​സി മീ​റ്റ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ആ​വ​ശ്യ​മാ​യ തു​ക​യ്ക്കു​ള്ള ചെ​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന് കൈ​മാ​റി. വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ ജാ​ഗ്ര​താ സ​മ​തി​ക​ള്‍ വ​ഴി​യാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ചി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജാ​ഗ്ര​താ സ​മ​തി​ക്കു കൈ​മാ​റും. ഓ​ക്‌​സി മീ​റ്റ​റി​നു ക്ഷാ​മം നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ര്‍​ത്ത​നം ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ക​യാ​ണ്.
ചെ​ക്ക് സ്വീ​ക​രി​ച്ച ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​ജ അ​ജി, ആ​ര്‍. സാ​ബു, അ​ന്‍​സാ​രി എ​സ്. അ​സീ​സ്, അ​ശോ​ക് കു​മാ​ര്‍, അ​ജ​യ് സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.