രൂ​പ​താ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Wednesday, May 12, 2021 10:06 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സു​വി​ശേ​ഷ​ത്തി​ന് ശു​ശ്രൂ​ഷ ചെ​യ്യു​ന്ന സ​ഭ സ്വ​ഭാ​വ​ത്താ​ൽ ത​ന്നെ സ​ക​ല​ർ​ക്കു​മു​ള്ള സ​ദ്് വാർ​ത്ത​യാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​ന​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്ത​പ്പെ​ട്ട വൈ​ദി​ക​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ​ദി​നാ​ശം​സ​ക​ൾ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് നേ​ർ​ന്നു​കൊ​ണ്ട് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ദാ സ​മ​യ​വും വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു​കൊ​ണ്ട് സ​ക​ല​രെ​യും സ​ക​ല​തി​ലും ആ​ശ്വ​സി​പ്പി​ക്കു​ന്ന സ​ഭ ദൈ​വം സ്നേ​ഹ​മാ​കു​ന്നു​വെ​ന്ന് പ്ര​ഘോ​ഷി​ക്കു​ന്നു. കോ​വി​ഡ് ദു​രി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ന​മ്മു​ടെ ഹൃ​ദ​യ​വാ​തി​ലു​ക​ൾ വേ​ദ​നി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി തു​റ​ന്നി​ടു​ന്പോ​ഴാ​ണ് സു​വി​ശേ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. രൂ​പ​ത​യെ ന​യി​ച്ച മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ, മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി, മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ എ​ന്നി​വ​രെ​യും വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ രൂ​പ​ത​യെ സ​ന്പ​ന്ന​മാ​ക്കി​യ വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും അ​ത്മാ​യ പ്രേ​ഷി​ത​രെ​യും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു​വെ​ന്നും മു​ന്പോ​ട്ടു​ള്ള യാ​ത്ര​യി​ൽ അ​വ​രു​ടെ മാ​തൃ​ക ശ​ക്തി ന​ൽ​കു​ന്ന​താ​ണെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​നു​സ്മ​രി​ച്ചു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു.
മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ബാം​ഗ​ളൂ​ർ ധ​ർ​മാ​രാം കോ​ള​ജ് റെ​ക്ട​ർ റ​വ.​ഡോ. പോ​ൾ അ​ച്ചാ​ണ്ടി ദു​രി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ പെ​ന്ത​ക്കു​സ്താ അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​ത്യാ​ശ​യോ​ടെ മു​ന്നേ​റി​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ മാ​തൃ​ക​യെ അ​നു​സ്മ​രി​പ്പി​ക്കു​ക​യും ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ഫാ. ​കു​ര്യ​ൻ താ​മ​ര​ശേ​രി, കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ജു കാ​രി​ക്ക​ക്കു​ന്നേ​ൽ, ഫാ. ​സോ​ബി ക​ന്നാ​ലി​ൽ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി, ഉ​പ്പു​ത​റ, ക​ട്ട​പ്പ​ന, അ​ണ​ക്ക​ര, മു​ണ്ട​ക്ക​യം എ​ന്നീ ആ​റു ഫൊ​റോ​ന​ക​ളു​മാ​യി 1977 മേ​യ് 12ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട രൂ​പ​ത​യി​ൽ പി​ൽ​ക്കാ​ല​ത്ത് രൂ​പം​കൊ​ണ്ട പൊ​ൻ​കു​ന്നം, കു​മ​ളി, പ​ത്ത​നം​തി​ട്ട, റാ​ന്നി, പെ​രു​വ​ന്താ​നം, വെ​ളി​ച്ചി​യാ​നി, മു​ണ്ടി​യെ​രു​മ ഉ​ൾ​പ്പെ​ടെ 13 ഫൊ​റോ​ന​ക​ൾ നി​ല​വി​ലു​ണ്ട്.