കോ​വി​ഷീ​ൽ​ഡ് 11,000 ഡോസും കോ വാക്സിൻ 9000 ഡോസും ജില്ലയ്ക്കു ലഭിച്ചു
Friday, May 14, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: 11,000 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 43 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കും. കോ​വി​ഷീ​ൽ​ഡ് ര​ണ്ടാം ഡോ​സ് എ​ടു​ക്കേ​ണ്ട​ത് ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ഈ ​കാ​ല​യ​ള​വ് ആ​രും പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സ​മ​യം ആ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള ആ​ദ്യ​ഡോ​സാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്.
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് എ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് തി​ര​ക്കൊ​ഴി​വാ​ക്കി ടോ​ക്ക​ണ്‍ കൊ​ടു​ത്ത് വാ​ക്സി​ൻ ന​ൽ​കും.
ഒ​രു ദി​വ​സം 100 പേ​ർ​ക്ക് വീ​ത​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. 9000 കോ​വാ​ക്സി​ൻ ഡോ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​ത്. 80 ശ​ത​മാ​നം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്ര​ഷ​നും ബാ​ക്കി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യു​മാ​ണു ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ(​മേ​യ് 14 വെ​ള്ളി) വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.
ഒ​രു ദി​വ​സം 250 പേ​ർ​ക്ക് വീ​തം വാ​ക്സി​ൻ ന​ൽ​കും. 18 മു​ത​ൽ 45 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നാ​രം​ഭി​ക്കു​ക​യേ ഉ​ള്ളൂ.