ന​ദി​ക​ളി​ല്‍ പ്ര​ള​യ​ഭീ​ഷ​ണി ഒ​ഴി​ഞ്ഞു‌
Sunday, May 16, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു​ദി​വ​സം പെ​യ്ത മ​ഴ​യ്ക്ക് ഇ​ന്ന​ലെ ശ​ക്തി കു​റ​ഞ്ഞു. ജി​ല്ല​യി​ലെ ഇ​ന്ന​ലെ​യും പ​ര​ക്കെ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത അ​തേ അ​ള​വി​ല്‍ മ​ഴ ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ല്‍ ഇ​ന്നും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് തു​ട​രും. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ള്‍ തു​ട​രു​ക​യാ​ണ്. വീ​ടു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ല്‍ മം​ഗ​ല​ശേ​രി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. നി​ര​ണം, പെ​രി​ങ്ങ​ര, ക​ട​പ്ര, നെ​ടു​മ്പ്രം എ​ന്നീ പ​ടി​ഞ്ഞാ​റ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ള്‍ തു​ട​രു​ക​യാ​ണ്.‌

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ല​ഭ്യ​മാ​യ ക​ണ​ക്കു പ്ര​കാ​രം പ​ത്ത​നം​തി​ട്ട​യി​ല്‍ 30.6, ക​ക്കി​യി​ല്‍ 63, പ​മ്പ​യി​ല്‍ 91, കോ​ന്നി​യി​ല്‍ 48.4, അ​യി​രൂ​ര്‍ കു​രു​ടാ​മ​ണ്ണി​ല്‍ 62 മി​ല്ലി​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.‌

ശ​നി​യാ​ഴ്ച​ത്തെ ക​ണ​ക്കു​ക​ളി​ല്‍ കോ​ന്നി​യി​ല്‍ 114, അ​യി​രൂ​രി​ല്‍ 115.4 മി​ല്ലി​മീ​റ്റ​ര്‍ ക​ണ​ക്കാ​യി​രു​ന്നു.ശ​നി​യാ​ഴ്ച കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ പ്ര​ള​യ​സാ​ധ്യ​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്ന അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ തു​മ്പ​മ​ണ്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു ല​ഭി​ച്ച ക​ണ​ക്കി​ല്‍ ജ​ല​നി​ര​പ്പ് 9.68 മീ​റ്റ​റാ​ണ്. ഒ​മ്പ​ത് മീ​റ്റ​റി​നു മു​ക​ളി​ലെ​ത്തി​യാ​ല്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ പ​ക​ല്‍ വെ​ള്ളം കൂ​ടി​യി​ട്ടി​ല്ല. 10 മീ​റ്റ​റി​ല​ധി​ക​മാ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​ക​ര​മാ​യ ജ​ല​നി​ര​പ്പാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 13.73 മീ​റ്റ​റാ​ണ് ന​ദി​യി​ല്‍ ഇ​തേ​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​യ​ര്‍​ന്ന ക​ണ​ക്ക്.

മ​ണി​മ​ല​യാ​റ്റി​ലെ ക​ല്ലൂ​പ്പാ​റ​യി​ലെ കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 6.58 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. അ​ഞ്ച് മീ​റ്റ​റി​ല​ധി​ക​മാ​കു​മ്പോ​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​റു​ണ്ട്. ആ​റ് മീ​റ്റ​ര്‍ റെ​ഡ് അ​ല​ര്‍​ട്ടാ​ണ്. 9.64 മീ​റ്റ​റാ​ണ് മ​ണി​മ​ല​യാ​റ്റി​ല്‍ ഇ​തേ​വ​രെ ഉ​യ​ര്‍​ന്നി​ട്ടു​ള്ള ജ​ല​നി​ര​പ്പ്.‌
പ​മ്പ​യി​ല്‍ മാ​രാ​മ​ണ്ണി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 4.4 മീ​റ്റാ​ണ് ജ​ല​നി​ര​പ്പ്. 3.29 മീ​റ്റ​റാ​ണ് ഇ​വി​ടെ സാ​ധാ​ര​ണ നി​ര​പ്പ്. എ​ന്നാ​ല്‍ അ​യി​രൂ​ര്‍ കു​രു​ടാ​മ​ണ്ണി​ല്‍ ക​ട​വി​ല്‍ 5.71 മീ​റ്റ​റും മാ​ല​ക്ക​ര​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ല്‍ 3.71 മീ​റ്റ​റു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ജ​ല​നി​ര​പ്പ് മാ​ല​ക്ക​ര​യി​ല്‍ ആ​റു മീ​റ്റ​റി​ലാ​ണ് അ​പ​ക​ട സൂ​ച​ന ന​ല്‍​കു​ന്ന​ത്.‌

ന​ദി​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​ള​യ​ഭീ​ഷ​ണി ത​ത്കാ​ലം ഒ​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ മ​ണ്‍​സൂ​ണ്‍ എ​ത്താ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ മ​ഴ ശ​ക്ത​മാ​യാ​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ഏ​റെ​യാ​ണ്.

പ്ര​ധാ​ന​പ്പെ​ട്ട ന​ദി​ക​ളെ​ല്ലാം ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. കൈ​ത്തോ​ടു​ക​ളി​ലും കൈ​വ​ഴി​ക​ളി​ലും വെ​ള്ളം ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ക​യു​മാ​ണ്.‌

മൂ​ഴി​യാ​റി​ലും മ​ണി​യാ​റി​ലും
ഷ​ട്ട​റു​ക​ള്‍തു​റ​ന്ന് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചു‌

പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ സം​ഭ​ര​ണി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ മൂ​ഴി​യാ​ര്‍, മ​ണി​യാ​ര്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ മൂ​ഴി​യാ​റി​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നു പി​ന്നാ​ലെ ജ​ല​നി​ര​പ്പ് 189.35 മീ​റ്റ​റി​ല്‍ ക്ര​മീ​ക​രി​ച്ചു. 192.63 മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി ശേ​ഷി​യെ​ങ്കി​ലും 190 മീ​റ്റ​റി​ലെ​ത്തി​യ​പ്പോ​ള്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ക​യാ​യി​രു​ന്നു.

ജ​ല​മൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് വെ​ള്ളം ക്ര​മീ​ക​രി​ച്ചു വ​രു​ന്ന​ത്. മ​ണി​യാ​റി​ല്‍ നേ​ര​ത്തെ​ത​ന്നെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 33.80 മീ​റ്റ​റാ​ണ്. 34.62 മീ​റ്റ​റാ​ണ് സം​ഭ​ര​ണി​യു​ടെ ശേ​ഷി.‌

പ്ര​ധാ​ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ശ​ബ​രി​ഗി​രി​യു​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ല്‍ 981.46, പ​മ്പ​യി​ല്‍ 986.33 മീ​റ്റ​റു​മാ​ണ് സം​ഭ​ര​ണ​ശേ​ഷി.

ഇ​ന്ന​ലെ രാ​വി​ലെ ക​ക്കി സം​ഭ​ര​ണി​യി​ല്‍ 961.41 മീ​റ്റ​റും പ​മ്പ സം​ഭ​ര​ണി​യി​ല്‍ 965.45 മീ​റ്റ​റും വെ​ള്ളം ഉ​ണ്ട്.

ര​ണ്ട് അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യി​ട്ടു​ണ്ട്.‌