ബി​നോ​ഷി​ന്‍റെ മ​ര​ണം: ന​ഷ്ട​മാ​കു​ന്ന​ത് സൈ​ബ​ർ ലോ​ക​ത്തെ വി​ദ​ഗ്ധ​നെ ‌
Tuesday, May 18, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ട് സൈ​ബ​ർ ലോ​ക​ത്തു ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ബി​നോ​ഷ് അ​ല​ക്സ് ബ്രൂ​സി​ന്‍റേ​ത്അ​യി​രൂ​ർ കൈ​പ്പ​ള്ളി ത​ട​ത്തി​ൽ കു​ടു​ബാം​ഗ​മാ​ണ് ബി​നോ​ഷ്. സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ൻ, എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ എ​ന്നീ നി​ല​ക​ളി​ൽ ബി​നോ​ഷ് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ നി​ന്ന് ബി​എ ഇ​ക്ക​ണോ​മി​ക്സ് ബി​രു​ദം നേ​ടി​യ ശേ​ഷം ബി​സി​ന​സ് ലോ​യി​ൽ ബി​രു​ദാ​ന്ത​ര ബി​രു​ദ​ത്തി​നു ചേ​ർ​ന്നു. തു​ട​ർ​ന്നാ​ണ് എ​ത്തി​ക്ക​ൽ ഹാ​ക്കിം​ഗ് രം​ഗ​ത്തേ​ക്ക് വ​ഴി തി​രി​ഞ്ഞ​ത്. ‌
എ​ത്തി​ക്ക​ൽ ഹാ​ക്കിം​ഗി​ലും സ​ർ​ട്ടി​ഫൈ​ഡ് ഹൈ​ക്കിം​ഗ് ഫോ​റ​ൻ​സി​ക് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ കോ​ഴ്സു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സൈ​ബ​ർ മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്ന​ത്. കൊ​ച്ചി​യി​ൽ സൈ​ബ​ർ സു​ര​ക്ഷ ക​ണ്‍​സ​ൾ​ട്ട​ൻ​സി ആ​രം​ഭി​ച്ച ബി​നോ​ഷി​നെ തേ​ടി കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും സെ​ലി​ബ്രി​റ്റി​ക​ളു​മെ​ത്തി. സു​ര​ക്ഷ ഉ​പ​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു ല​ക്ഷ്യം. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡോ.​ശ​ശി ത​രൂ​ർ എം​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ​യും സൈ​ബ​ർ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് കൂ​ടി​യാ​യി​രു​ന്നു.‌
സ്പ്രി​ൻ​ക്ല​ർ വി​ഷ​യ​ത്തി​ൽ ഡാ​റ്റാ ചോ​ർ​ച്ച ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​വ​രി​ൽ ഒ​രാ​ൾ ബി​നോ​ഷാ​യി​രു​ന്നു.
സ്പ്രി​ൻ​ക്ല​റി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഒ​രു ഘ​ട്ട​ത്തി​ൽ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്നും അ​തി​നാ​ൽ ത​ട​യ​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.
കോ​വി​ഡാ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ് ചെ​റു​പ്രാ​യ​ത്തി​ൽ ബി​നോ​ഷി​നെ​യും മ​ര​ണം അ​പ​ഹ​രി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ വൃ​ക്ക​രോ​ഗം ഉ​ണ്ടാ​യി​രു​ന്നു.
സ​മീ​പ​കാ​ല​ത്ത് ന്യൂ​മോ​ണി​യ പി​ടി​പെ​ടു​ക​യും രോ​ഗാ​വ​സ്ഥ ഗു​രു​ത​ര​മാ​കു​ക​യും ചെ​യ്തു. ഏ​പ്രി​ൽ 24 മു​ത​ൽ കോ​വി​ഡ് ഐ​സി​യു​വി​ലാ​യി​രു​ന്നു. ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ‌‌