വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭ​ന​ത്തി​ൽ: യു​ഡി​എ​ഫ്
Thursday, June 10, 2021 10:06 PM IST
പ​ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വ് വി​ള​ക്ക് പ​രി​പാ​ല​നം ഉ​ൾ​പ്പെ​ടെ മ​റ്റ് പ​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ശ്ച​ല​മാ​യ​താ​യി യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം​കു​ട്ടി ആ​രോ​പി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ഴ​പ്പ​മി​ല്ലാ​ത്ത രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു കാ​ര്യ​ങ്ങ​ളി​ൽ അ​നാ​സ്ഥ​യാ​ണ്. ലോ​ക്ഡൗ​ൺ കാ​ല​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യി​ട്ടു​ണ്ട്.
ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളും പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളും ഇ​രു​ട്ടി​ലാ​ണ്. വാ​ർ​ഡു​ക​ളി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ൻ, കു​മ്പ​ഴ ജം​ഗ്ഷ​ൻ, വെ​ട്ടി​പ്പു​റം, കൊ​ര​ട്ടി​മു​ക്ക് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ക്ക വി​ള​ക്ക് ക​ത്താ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.
വാ​ർ​ഡു​ക​ളി​ലെ സോ​ഡി​യം വേ​പ്പ​ർ ലാ​മ്പു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തു​ന്നി​ല്ല. ഇ​വ മാ​റ്റി എ​ൽ​ഇ​ഡി സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ കാ​ല​ത്ത് വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം നി​ർ​മി​ക്കാ​ൻ കൃ​ഷി​ഭ​വ​നു​മാ​യി ചേ​ർ​ന്ന് അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വി​ത്തു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​തും ന​ട​പ്പി​ലാ​ക്കി​യി​ല്ല.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ന​ഗ​ര​സ​ഭ​യു​ടെ മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​കാ​ൻ ഭ​ര​ണ​സ​മി​തി ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ജാ​സിം​കു​ട്ടി പ​റ​ഞ്ഞു.