കോ​വി​ഡി​നെ​യും അ​തി​ജീ​വി​ച്ച് ദി​വ്യ​കാ​രു​ണ്യാ​ശ്ര​മം
Thursday, June 10, 2021 10:08 PM IST
റാ​ന്നി: 2005 ൽ ​റാ​ന്നി​യി​ൽ ആ​രം​ഭി​ച്ച ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​രു​ടെ ദി​വ്യ​കാ​രു​ണ്യ ആ​ശ്ര​മ​ത്തി​നു കോ​വി​ഡ് വെ​ല്ലു​വി​ളി​യാ​യി.

അ​ന്തേ​വാ​സി​ക​ള​ട​ക്കം കോ​വി​ഡ് പോ​സി​റ്റീ​വാ​യി മാ​റു​ക​യും മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്യു​ക​യും ചെ​യ്ത​പ്പോ​ൾ അ​തി​ജീ​വ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ആ​ശ്ര​മ​ത്തോ​ടൊ​പ്പം റാ​ന്നി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്തു​മൊ​ക്കെ ഒ​പ്പം നി​ന്നു. ആ​കാ​ശ​പ്പ​റ​വ​ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ ഫാ.ജോർജ് കുറ്റിക്കലിനോടു ചേർന്ന് പ​രി​ശീ​ല​നം നേ​ടി​യ ച​ങ്ങ​നാ​ശേ​രി തെ​ങ്ങ​ണ സ്വ​ദേ​ശി ബ്ര​ദ​ർ ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ ചുമതലയിലാണ് റാന്നിയിലെ സ്ഥാപനം.

അ​ഞ്ചു​കു​ഴി​യി​ൽ ദാ​ന​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് ദി​വ്യ​കാ​രു​ണ്യ ആ​ശ്ര​മം ആ​രം​ഭി​ക്കു​ന്പോ​ൾ കൈ​മു​ത​ലാ​യി ഒന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. തെ​രു​വി​ല​ല​യു​ന്ന വ​രെ പാ​ർ​പ്പി​ക്കു​ന്ന ഒ​രു ധ​ർ​മ​സ്ഥാ​പ​ന​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി ഇ​ക്ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി ഒ​ട്ടേ​റെ നന്മയും സ്നേ​ഹ​വും ന​ൽ​കാ​നാ​യെന്ന് ബ്രദർ ജോസഫ്. എ​ഴു​പ​തോ​ളം പേ​ർ ഒ​രേ​സ​മ​യം ഈ ​സ്ഥാ​പ​ന​ത്തി​ൽ അ​ന്തേ​വാ​സി​ക​ളാ​ണ്.

നി​രാ​ശ്ര​യ​രാ​യ അ​നേ​ക​രെ ചേ​ർ​ത്ത് പ​രി​പാ​ലി​ച്ച് അ​വ​രു​ടെ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ക​ണ്ടെ​ത്തി സ്വ​ഭ​വ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​നായി. റാന്നി താലൂക്ക് ആശുപത്രിയിൽ ര​ണ്ടു​നേ​രം ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ സ്ഥാ​പ​ന​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ള​ർ​ത്തി​യ​തെ​ന്ന് ബ്ര​ദ​ർ ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഉ​പ​രി​യാ​യി ഒ​രു പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് സ്ഥാ​പ​നം.

ആം​ബു​ല​ൻ​സ് സ​ർ​വീ​സും അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​യാ​ൽ റാ​ന്നി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കി​ട​പ്പു രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​നൊ​ക്കെ ഉ​പ​ക​രി​ക്കു​മെ​ന്ന് ബ്ര​ദ​ർ ജോ​സ​ഫ് പ​റ​ഞ്ഞു.