ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​നു​ണ്ടാ​ക​ണം: കെ​സി​സി
Sunday, June 13, 2021 12:07 AM IST
തി​രു​വ​ല്ല: ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​ന് ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​നെ നി​യ​മി​ച്ചു ഏ​ഴു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ചെ​യ്യു​ക​യോ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ക​യോ ചെ​യ്യാ​ത്ത​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന 164 വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യു​മാ​യി സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ഉ​ത്ത​ര​വി​ൽ സ​ഭ​ക​ളെ വി​വി​ധ ജാ​തി​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും എ​ല്ലാ സ​ഭാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​തി​ൽ സ​ഭ​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റി പ​ക​രം പി​ന്നോ​ക്ക സം​വ​ര​ണം നി​ല​വി​ൽ ല​ഭ്യ​മ​ല്ലാ​ത്ത എ​ല്ലാ ക്രി​സ്ത്യാ​നി​ക​ളും എ​ന്നു ചേ​ർ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി.​തോ​മ​സ്, ട്ര​ഷ​റ​ർ റ​വ. എ​ൽ. ടി. ​പ​വി​ത്ര​സി​ങ്, ജോ​ജി പി.​തോ​മ​സ്, ലി​നോ​ജ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.