നി​ൽ​പ് സ​മ​ര​വു​മാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ
Sunday, June 13, 2021 12:11 AM IST
പ​ത്ത​നം​തി​ട്ട: നി​ല​നി​ൽ​പ് ഭീ​ഷ​ണി നേ​രി​ടു​ന്ന സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ന്ന​ലെ നി​ല്പ് സ​മ​രം ന​ട​ത്തി. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും യാ​തൊ​രു ത​ത്വ​ദീ​ക്ഷ​യു​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് മു​ന്നി​ൽ ഉ​മ​ട​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും നി​ല്പ് സ​മ​രം ന​ട​ത്തി​യ​ത്.
2020 മാ​ർ​ച്ചി​ൽ ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്പോ​ൾ ഡീ​സ​ലി​ന് ലി​റ്റ​റി​ന് 66 രൂ​പ​യാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ നൂ​റി​ലേ​ക്ക​ടു​ക്കു​ന്നു.
കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തെ പ്ര​ത്യ​ക്ഷ​ത്തി​ൽ എ​തി​ർ​ക്കു​ന്നു​വെ​ന്നു പ​റ​യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​ധി​ക വ​രു​മാ​നം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ​സു​ട​മ​ക​ൾ നി​ല്പ് സ​മ​രം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വേ​ണാ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ലാ​ലു മാ​ത്യു എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ബ​സു​ക​ൾ​ക്ക് മു​ന്പി​ൽ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
കു​ന്പ​ഴ​യി​ൽ വേ​ണാ​ട് ഗ്രൂ​പ്പി​ന്‍റെ ബ​സു​ക​ൾ​ക്ക് മു​ന്പി​ൽ ന​ട​ന്ന സ​മ​രം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.