മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, June 13, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​യോ​മി​ത്രം മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​മാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്ത്. ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ന്ന ക്യാ​മ്പ് ആ​ര്യോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ സു​മേ​ഷ് ബാ​ബു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​റി​തു റെ​യ്ച്ച​ല്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ബി​നു ജോ​ര്‍​ജ്, രാ​ജീ​വ്, സു​ജി​ത, ജെ.​പി.​എ​ച്ച്.​എ​ന്‍. ഗം​ഗാ​ദേ​വി പി​ള്ള, സ്റ്റാ​ഫ് ന​ഴ്‌​സ് കെ.​എ​സ്. ഷീ​ജ, നി​ഷ ബീ​ഗം, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്രേ​മ ദി​വാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വൃ​ക്ഷ​ത്തൈ വി​ത​ര​ണം

അ​ടൂ​ർ: ആ​ന​ന്ദ​പ്പ​ള്ളി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും കേ​ര​ള വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലും ലോ​ക പ​രി​സ്ഥി​തി​ദി​ന വാ​ര​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ വി​ത​ര​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ദാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ട​ക്ക​ട​ത്ത് തേ​ജ​സ് ഭ​വ​നാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗം നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​പ്ര​ഫ. ജോ​ർ​ജ് വ​ർ​ഗീ​സ്, ഫാ. ​സ​ജീ​വ് മാ​ത്യൂ​സ്, വാ​ർ​ഡ് മെം​ബ​ർ കെ.​ആ​ർ. ര​ഞ്ജി​ത്ത്, അ​നു ജോ​ർ​ജ്, വി.​സി ജേ​ക്ക​ബ്, വി. ​എ​സ്. ഡാ​നി​യേ​ൽ, വി.​കെ സ്റ്റാ​ൻ​ലി, ഷൈ​ൻ ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.