223 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Sunday, June 13, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 223 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 222 പേ​ര്‍ സ​മ്പ​ര്‍​ക്ക ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.52 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തെ നി​ര​ക്ക് 11.8 ശ​ത​മാ​ന​വു​മാ​ണ്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 110552 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 103161 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 563 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 104980 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4976 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15185 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 944 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1084 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

നാ​ലു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സീ​ത​ത്തോ​ട് സ്വ​ദേ​ശി(82), സീ​ത​ത്തോ​ട് സ്വ​ദേ​ശി​നി (83), കു​ന്ന​ന്താ​നം സ്വ​ദേ​ശി (63), കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി (62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.