ക​ര്‍​ഷ​ക​ര്‍​ക്ക് കോ​വി​ഡ് വാ​യ്പാ ധ​ന​സ​ഹാ​യം ജി​ല്ല​യ്ക്ക് 90 കോ​ടി
Tuesday, June 15, 2021 10:40 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ര്‍​ഷി​ക ഉ​ത്പാ​ദ​നം കൂ​ട്ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് വാ​യ്പാ ധ​ന​സ​ഹാ​യ​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് 90 കോ​ടി രൂ​പാ അ​നു​വ​ദി​ച്ചു.
ക​ര്‍​ഷ​ക​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് റി​സ​ര്‍​വ്വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഹ്ര​സ്വ​കാ​ല വാ​യ്പാ പ​ദ്ധ​തി​യാ​യ സ്‌​പെ​ഷ​ല്‍ ലി​ക്വി​ഡി​റ്റി ഫെ​സി​ലി​റ്റി​യി​ല്‍ ന​ബാ​ര്‍​ഡ് മു​ഖേ​ന കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, പ്രൈ​മ​റി അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ള്‍ വ​ഴി​യാ​ണ് വാ​യ്പ ന​ല്‍​കു​ന്ന​ത്. 6.4 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലാ​ണ് വാ​യ്പ ല​ഭ്യ​മാ​കു​ന്ന​ത്.
അ​നു​വ​ദി​ച്ചു ന​ല്‍​കി​യ തീ​യ​തി മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ലോ​ണ്‍ കാ​ലാ​വ​ധി.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സ​ര്‍​വീ​സ് ഏ​രി​യാ​യി​ല്‍​പ്പെ​ടു​ന്ന സ​ര്‍​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എ​ന്നി​വ മു​ഖേ​ന മാ​ത്ര​മാ​കും ക​ര്‍​ഷ​ക​ര്‍​ക്ക് ഈ ​പ​ദ്ധ​തി​വ​ഴി വാ​യ്പ ല​ഭി​ക്കു​ക.
ഇ​തി​നാ​യി ജി​ല്ല​യി​ലു​ള്ള പു​ളി​ക്കീ​ഴ്, മ​ല്ല​പ്പ​ള്ളി, കോ​യി​പ്രം, ഇ​ല​ന്തൂ​ര്‍, റാ​ന്നി, കോ​ന്നി, പ​റ​ക്കോ​ട്, പ​ന്ത​ളം എ​ന്നീ ബ്ലോ​ക്കു​ക​ളി​ലേ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ് ത​ല​ത്തി​ലാ​ണ് 90 കോ​ടി രൂ​പ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച​ത്.
വാ​യ്പ ആ​വ​ശ്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ അ​ത​ത് കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ലാ മാ​ത്യു, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​റ​ക്ട​ര്‍ ലൂ​യി​സ് മാ​ത്യു അ​റി​യി​ച്ചു.