ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ക്കാ​രാ​യ 36 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി
Tuesday, June 15, 2021 10:40 PM IST
ഓ​മ​ല്ലൂ​ര്‍: ചീ​ക്ക​നാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശ്വാ​സ​ഭ​വ​നി​ല്‍ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള 36 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി. ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദി​വ്യ ആ​ര്‍. ജ​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ ടീ​മാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യ​ത്.
ര​ണ്ടു ദി​വ​സ​ത്തി​ന​കം പാ​ലി​യേ​റ്റീ​വ് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചീ​ക്ക​നാ​ല്‍ ആ​ശ്വാ​സ​ഭ​വ​നി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച​ത്.പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി വ​ര്‍​ഗീ​സ്, സു​ജാ​ത, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ജെ ക​ല, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​രാ​യ വി.​വി​ജി​ല, സി​സ്റ്റ​ര്‍ അ​നു​ഗ്ര​ഹ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.