എ​ഴു​മ​റ്റൂ​ർ സി​എ​ച്ച്സി​യു​ടെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കും ‌
Wednesday, June 16, 2021 10:20 PM IST
എ​ഴു​മ​റ്റൂ​ർ: എ​ഴു​മ​റ്റൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി ധ​ന​കാ​ര്യ​വ​കു​പ്പ് ര​ണ്ടു കോ​ടി രൂ​പ​യും ആ​രോ​ഗ്യ​വ​കു​പ്പ് മൂ​ന്നു കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ‌
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി​യ​തി​നു ശേ​ഷ​മേ പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യൂ. ഈ ​കാ​ര​ണ​ത്താ​ൽ കെ​ട്ടി​ട​നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
അ​ടു​ത്ത ദി​വ​സം ത​ന്നെ കെ​ട്ടി​ടം പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലു തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. വ​ത്സ​ല, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഫെ​ബി​ൻ ഫാ​ത്തി​മ അ​ലി എ​ന്നി​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ‌