433 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Saturday, June 19, 2021 11:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 433 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 429 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10. 49 ത​മാ​ന​വും ഇ​ന്ന​ല​ത്തെ നി​ര​ക്ക് 11.4 ശ​ത​മാ​ന​വു​മാ​ണ്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 113215 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 105810 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ഇ​ന്ന​ലെ 550 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 107843 ആ​യി. നി​ല​വി​ൽ 4752 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15546 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌
4882 സ്ര​വ​സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ചു. 2520 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ര​ണ്ടു​മ​ര​ണം​കൂ​ടി ‌
കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി (69), പ്ര​മാ​ടം സ്വ​ദേ​ശി (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌