കാ​ർ​ഷി​കാ​ധി​ഷ്ഠി​ത മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ: ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം 23ന്
Sunday, June 20, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ വ​ർ​ധ​ന സം​രം​ഭ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി 10 ല​ക്ഷം രൂ​പ​വ​രെ ഗ്രാ​ന്‍റ് ല​ഭി​ക്കു​ന്ന പി​എം​എ​ഫ്എം​ഇ സ്കീം 2021 2024 ​കാ​ല​യ​ള​വി​ൽ ന​ട​പ്പി​ലാ​ക്കും. ഇ​തു​പ്ര​കാ​രം എ​ല്ലാ ജി​ല്ല​ക​ളു​ടെ​യും ത​ന​താ​യ കാ​ർ​ഷി​ക ഉ​ല്പ​ന്ന​ത്തെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ണ്‍ ഡി​സ്ട്രി​ക്ട് വ​ണ്‍ പ്രൊ​ഡ​ക്ട് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ച​ക്ക​യി​ൽ നി​ന്നു​ള്ള മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും നി​ല​വി​ലെ ഭ​ക്ഷ്യ സം​സ്ക​ര​ണം സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​പൂ​ലീ​ക​ര​ണ​ത്തി​നും ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ​ക്കും എ​സ്എ​ച്ച്ജി​ക​ൾ​ക്കും കോ​മ​ണ്‍ പ്രോ​സ​സിം​ഗ് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നും പി​എം​എ​ഫ്എം​ഇ സ്കീ​മി​ൽ അ​പേ​ക്ഷി​ക്കാം. സി​എ​ഫ്എ​സ്‌​സി ക​ൾ​ക്ക് അ​ധി​ഷ്ഠി​ത​മാ​യി ഗ്രാ​ന്‍റ് ല​ഭി​ക്കും.
വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ഡെ​വ​ല​പ്മെ​ന്‍റും പ​ത്ത​നം​തി​ട്ട ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ജി​ല്ല​ലെ സം​ര​ഭ​ക​ർ​ക്കും സം​രം​ഭ​ക​രാ​കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​യി 23ന് ​രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ 9496427094 എ​ന്ന ന​ന്പ​റി​ലും അ​ടൂ​ർ താ​ലൂ​ക്ക് 9846996421, പ​ത്ത​നം​തി​ട്ട, കോ​ന്നി, റാ​ന്നി താ​ലൂ​ക്ക് 9496267826..