ഫാ.​ സ്റ്റാ​ൻ​സ്വാ​മി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം ‌
Monday, July 5, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: ജീ​വി​ത​കാ​ല​മ​ത്ര​യും ആ​ദി​വാ​സി​ക​ളു​ടെ പു​രോ​ഗ​തി​യ്ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഫാ. ​സ്റ്റാ​ൻ ലൂ​ർ​ദ്ദ് സ്വാ​മി​യു​ടെ അ​കാ​ല​നി​ര്യാ​ണ​ത്തി​ൽ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട രൂ​പ​താ സ​മി​തി ദുഃ ​ഖം രേ​ഖ​പ്പെ​ടു​ത്തി. ‌ ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്രം കാ​ഴ്ച വ​ച്ച ഫാ. ​സ്റ്റാ​ൻ ലൂ​ർ​ദ്ദ് സ്വാ​മി​യു​ടെ ജീ​വ​ൻ ഹോ​മി​ക്ക​പ്പെ​ട്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ജ​ന​ങ്ങ​ളോ​ട് ഭ​ര​ണ​കൂ​ടം മാ​പ്പു പ​റ​യ​ണ​മെ​ന്ന് രൂ​പ​ത കമ്മിറ്റി ആവശ്യപ്പെട്ടു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം കെ ​സി എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​കെ. ജോ​സ​ഫ്, ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, മ​നോ​ജ് ത​ട​ത്തി​ൽ,ഏ​ബ്ര​ഹാം സെ​ബാ​സ്റ്റ്യ​ൻ, ഷീ​ജ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

വ്യാ​പാ​രി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും ‌

മ​ല്ല​പ്പ​ള്ളി: കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്നു ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കാ​ൻ മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് തീ​രു​മാ​നി​ച്ചു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, മാ​ളു​ക​ൾ അ​ട​ക്കം ഒ​രു വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കി​ല്ല. പ്ര​സി​ഡ​ന്‍റ് ഇ.​ഡി.​തോ​മ​സ് കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഇ.​വേ​ണു​ഗോ​പാ​ൽ, രാ​ജു ക​ള​പ്പു​ര​യ്ക്ക​ൽ, മ​നോ​ജ് തേ​ര​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌