പ​ത്തു​വ​ർ​ഷം മു​ന്പു​ള്ള മോ​ഷ​ണം; വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ൽ പ്ര​തി കു​ടു​ങ്ങി ‌
Wednesday, July 21, 2021 10:05 PM IST
അ​ടൂ​ർ: പ​ത്തു​വ​ർ​ഷം മു​ന്പ് പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പോ​ലീ​സി​ന്‍റെ വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മു​ന്പു ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ൽ അ​ര​യൂ​ർ വ​ട​വൂ​ർ​ക്കോ​ണം എം.​എ​സ്. ഭ​വ​നി​ൽ സാ​ൻ ജോ​സാ​ണ് (39) പാ​റ​ശാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.‌ മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ര​ല​ട​യാ​ളം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ത്തു​വ​ർ​ഷം മു​ന്പ് ആ​ന​ന്ദ​പ്പ​ള്ളി പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ളു​ടെ സ​മാ​ന​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
2011 ഏ​പ്രി​ൽ 24നു ​രാ​ത്രി​യി​ലാ​ണ് ആ​ന​ന്ദ​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. സാ​ൻ ജോ​സി​നെ അ​ടൂ​ർ പോ​ലീ​സി​നു കൈ​മാ​റി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ‌