ച​ന്ദ്ര​നെ​യും ഭൂ​മി​യെ​യും കു​ട്ടി​ക​ളു​ടെ അ​രി​കി​ലെ​ത്തി​ച്ച് അ​ജി​നി ടീ​ച്ച​ർ
Thursday, July 22, 2021 10:36 PM IST
a റാ​ന്നി: അ​ന്പി​ളി മാ​മ​നെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി അ​ജി​നി ടീ​ച്ച​ർ. ച​ന്ദ്ര​നും ഭൂ​മി​യും ടീ​ച്ച​റി​ന്‍റെ കൈ​ക​ളി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കും സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​ല്ല. ഓ​ഗ് മെ​ന്‍റ​ഡ് റി​യാ​ലി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചാ​ന്ദ്ര​ദി​നാ​ച​ര​ണം ന​വ്യാ​നു​ഭ​വ​മാ​ക്കി മാ​റ്റി​യ​ത് ശാ​സ്ത്ര​രം​ഗം റാ​ന്നി ഉ​പ​ജി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ എ​ഫ്. അ​ജി​നി​യാ​ണ്. ച​ന്ദ്ര​നെ അ​ടു​ത്ത​റി​യു​ക, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ചാ​ന്ദ്ര​പ​ര്യ​വേ​ഷ​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ക, ജ്യോ​തി​ശാ​സ്ത്ര​ത്തി​ൽ താ​ത്പ​ര്യം ജ​നി​പ്പി​ക്കു​ക, ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​രെ പ​രി​ച​യ​പ്പെ​ടു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ടീ​ച്ച​ർ ക്ലാ​സു​ക​ൾ സം​ഘ​ടി​ക്കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി, പ​ന്ത​ളം, റാ​ന്നി ഉ​പ​ജി​ല്ല​ക​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ളെ​ടു​ത്തു. ഓ​ഗ്്മെ​ന്‍റ​ഡ്് റി​യാ​ലി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ക്ലാ​സു​ക​ൾ്.
ചെ​റി​യ ക്ലാ​സി​ലെ കു​ട്ടി​ക​ളെ പ​രി​ഗ​ണി​ച്ച് ഹ്ര​സ്വ വീ​ഡി​യോ ത​യാ​റാ​ക്കി ജി​ല്ല​യി​ലും പു​റ​ത്തു​മു​ള്ള വി​വി​ധ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി കു​ട്ടി​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്നു.
മൊ​ബൈ​ൽ ഫോ​ണ്‍ പ​ഠ​ന​സ​മ​യ​ത്ത് അ​ല്ലാ​തെ എ​ങ്ങ​നെ ക്രി​യേ​റ്റീ​വാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നു​ള്ള ഒ​രു ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​യി ചാ​ന്ദ്ര​ദി​ന പ​രി​പാ​ടി​ക​ൾ. കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ൽ ആ​ൽ​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ർ​മി​ച്ചു പ​ഠ​നം ആ​ഘോ​ഷ​മാ​ക്കു​ന്നു.വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ മ​ല്ല​പ്പു​ഴ​ശേ​രി എം​ടി​എ​ൽ​പി​എ​സ്, റാ​ന്നി സി​എം​എ​സ് ക​മ്യൂ​ണി​റ്റി യു​പി സ്കൂ​ൾ, പ​ഴ​വ​ങ്ങാ​ടി ഗ​വ​ണ്‍​മെ​ന്‍റ് യു​പി​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചാ​ന്ദ്ര​ദി​ന​ത്തി​ൽ ക്ലാ​സെ​ടു​ത്തു. പ​ഴ​വ​ങ്ങാ​ടി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ ശാ​സ്ത്രാ​ധ്യാ​പി​ക​യാ​യ അ​ജി​നി ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രോ​ഗ്യം, ശു​ചി​ത്വം, ആ​ഹാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ച് വി​വി​ധ ഉ​പ​ജി​ല്ല​ക​ളി​ലെ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ക്ലാ​സ് എ​ടു​ത്തി​രു​ന്നു. കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൻ​സി​ൽ സ​ലാം, അ​ൻ​സി​ഫ് സ​ലാം എ​ന്നി​വ​രാ​ണ് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.