ഏ​ബ്ര​ഹാം ജോ​ർ​ജ് പ​ച്ച​യി​ൽ അ​നു​സ്മ​ര​ണം
Thursday, July 22, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ച്ച ഏ​ബ്ര​ഹാം ജോ​ർ​ജ് പ​ച്ച​യി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് അ​നു​ക​ര​ണീ​യ മാ​തൃ​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ.ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഏ​ബ്ര​ഹാം ജോ​ർ​ജ് പ​ച്ച​യി​ലി​ന്‍റെ ര​ണ്ടാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, റി​ങ്കു ചെ​റി​യാ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ജ​യ​വ​ർ​മ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, സ​ജി കൊ​ട്ട​ക്കാ​ട്, റോ​ജി​പോ​ൾ ഡാ​നി​യേ​ൽ, സു​നി​ൽ എ​സ്. ലാ​ൽ, സു​നി​ൽ പു​ല്ലാ​ട്, സി.​കെ. ശ​ശി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, സ​ലിം. പി. ​ചാ​ക്കോ, ജോ​ർ​ജ് ഏ​ബ്ര​ഹാം പ​ച്ച​യി​ൽ, റെ​നീ​സ് മു​ഹ​മ്മ​ദ്, എം.​ആ​ർ. ര​മേ​ശ്, പി.​കെ. ഇ​ക്ബാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എ​ബ്ര​ഹാം ജോ​ർ​ജ് പ​ച്ച​യി​ലി​ന്‍റെ സ്മ​ര​ണ​ക്കാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക നി​യ​മ​നം;

പ​ത്ത​നം​തി​ട്ട:കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കും. കോ​വി​ഡ് 19 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ജി​ല്ല​യി​ലെ വി​മു​ക്ത​ഭ​ട​ന്മാ​ർ അ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ൽ ന​ല്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04682961104 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.