ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സി​ലെ സ്പി​രി​റ്റ് തി​രി​മ​റി; ജീ​വ​ന​ക്കാ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ
Friday, July 23, 2021 10:19 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സി​ലെ സ്പി​രി​റ്റ് മോ​ഷ​ണ കേ​സി​ൽ നാ​ലും അ​ഞ്ചും പ്ര​തി​ക​ളാ​യ ഫാ​ക്ട​റി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ല​ക്സ് പി. ​ഏ​ബ്ര​ഹാം, പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ പി.​യു. ഹാ​ഷിം എ​ന്നി​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച ത​ള്ളി​യി​രു​ന്നു. കേ​സി​ലെ ആ​റാം പ്ര​തി​യും പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​രു​മാ​യ കെ. ​സി. മേ​ഘാ മു​ര​ളി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലു​ള്ള വാ​ദ​വും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.
സ്പി​രി​റ്റ് മോ​ഷ​ണ​ക്കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ കേ​ര​ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ത്തി. ഏ​ഴാം പ്ര​തി സ​തീ​ഷ് ബാ​ൽ​ച​ന്ദ് വാ​നി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്ത​യ​തി​നു​ശേ​ഷ​മാ​ണ്
അ​ന്വേ​ഷ​ണ​സം​ഘം മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്. ഏ​ഴാം പ്ര​തി​യാ​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി സ​തീ​ഷ് ബാ​ല​ച​ന്ദി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ലെ സേ​ന്തു​വ റൂ​റ​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റൊ​രു സ്പി​രി​റ്റ് ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ർ​വാ​ണി ജി​ല്ലാ ജ​യി​ലി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ് സ്പി​രി​റ്റ് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.