കോ​ന്നി ഡി​പ്പോ​യ്ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി കെ​എ​സ്ആ​ർ​ടി​സിഉ​ട​മ​സ്ഥ​ത​യി​ലേ​ക്കു മാ​റ്റും .
Friday, July 23, 2021 10:21 PM IST
കോ​ന്നി: ഡി​പ്പോ​യ്ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി കെ​എ​സ്ആ​ർ​ടി​സി ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന​കം മാ​റ്റു​മെ​ന്ന കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
2013 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മ​ന്ത്രി​യെ​യും, ക​ഐ​സ്ആ​ർ​ടി​സി എം​ഡി​യെ​യും പ​ങ്കെ​ടു​പ്പി​ച്ച് എം​എ​ൽ​എ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് കോ​ന്നി ഡി​പ്പോ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
യോ​ഗ​ത്തെ തു​ട​ർ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള 2.41 ഏ​ക്ക​ർ സ്ഥ​ലം കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥ​ലം ഉ​ട​മ​സ്ഥ​ത​യി​ലാ​ക്കു​ന്ന​തി​നൊ​പ്പം യാ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള പ​ണം അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​രു​ന്നു. മേ​യ് ആ​റി​നു കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ ന​ട​പ​ടി ഉ​ത്ത​ര​വി​ലൂ​ടെ 1.45 കോ​ടി രൂ​പ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും യാ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.
പ്രൊ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യ എ​ച്ച്എ​ൽ​എ​ൽ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല ന​ല്കി​യി​ട്ടു​ള്ള​ത്.എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി​യു​ടെ ലാ​ൻ​ഡ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രും, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
വ​സ്തു കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് മാ​റ്റു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം​എ​ൽ​എ​യ്ക്ക് ഒ​പ്പ​മെ​ത്തി​യ റ​വ​ന്യു, കെ​എ​സ്ആ​ർ​ടി​സി സം​ഘം ഭൂ​മി അ​തി​ർ​ത്തി തി​രി​ച്ച് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി.
തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന​കം ഭൂ​മി ക​ഐ​സ്ആ​ർ​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ക്കി റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കും. ഭൂ​മി കൈ​മാ​റി കി​ട്ടി​യാ​ൽ ഉ​ട​ൻ ത​ന്നെ യാ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കും. എ​ത്ര​യും വേ​ഗം യാ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഡി​പ്പോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശം.
ഭൂ​മി കെ​എ​സ്ആ​ർ​ടി​സി ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് മാ​റി​യാ​ൽ ഉ​ട​ൻ ത​ന്നെ കോ​ന്നി ഡി​പ്പോ​യി​ൽ വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ഫീ​സും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തു​ള​സീ​മ​ണി​യ​മ്മ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. ഉ​ദ​യ​കു​മാ​ർ, കെഎ​സ്ആ​ർ​ടി​സി ലാ​ൻ​ഡ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി. വി​നോ​ദ്, എ​സ്. വി​നീ​ഷ്, ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ സ​ജീ​വ് കു​മാ​ർ, സ​ർ​വെ​യ​ർ​മാ​രാ​യ അ​നി​ൽ ജോ​യ്, കെ.​സി.​അ​നി​ൽ, കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ സി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു