ജി​ല്ല​യി​ലെ ഏ​ക ന​വ​ജാ​ത ശി​ശു പ്ര​ത്യേ​ക പ​രി​ച​ര​ണ യൂ​ണി​റ്റ്
Saturday, July 24, 2021 9:51 PM IST
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക ന​വ​ജാ​ത ശി​ശു പ്ര​ത്യേ​ക പ​രി​ച​ര​ണ യൂ​ണി​റ്റാ​ണ് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​രോ​ഗ്യ​കേ​ര​ളം 2017-18 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 20.7 ല​ക്ഷം രൂ​പാ ചെ​ല​വി​ല്‍ ഹി​ന്ദു​സ്ഥാ​ന്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ല്‍ അ​ഞ്ച് ഇ​ന്‍​ബോ​ണ്‍ യൂ​ണി​റ്റ്, നാ​ല് ഔ​ട്ട്ബോ​ണ്‍ യൂ​ണി​റ്റ്, ട്ര​യാ​ജ് ഏ​രി​യ, സെ​ന്‍​ട്ര​ല്‍ ഓ​ക്സി​ജ​ന്‍ സം​വി​ധാ​നം തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ന്നു. ഫോ​ട്ടോ തെ​റാ​പ്പി യൂ​ണി​റ്റ് ഉ​ള്‍​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ന​വ​ജാ​ത ശി​ശു​ക്ക​ളി​ലെ ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ, ജ​നി​ക്കു​മ്പോ​ള്‍ ഭാ​ര​ക്കു​റ​വു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ന​വ​ജാ​ത ശി​ശു​ക്ക​ളി​ലെ ര​ക്തം മാ​റ്റി​വ​യ്ക്ക​ല്‍, ന​വ​ജാ​ത ശി​ശു​ക്ക​ളി​ല്‍ അ​ധി​ക​മാ​യി കാ​ണു​ന്ന മ​ഞ്ഞ​നി​റം, ജ​നി​ച്ച് 28 ദി​വ​സ​ത്തി​ന് അ​ക​മു​ള്ള അ​ണു​ബാ​ധ, ഡ​യ​ബ​റ്റി​ക് ബാ​ധി​ത​രാ​യ അ​മ്മ​മാ​രു​ടെ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക, ജ​നി​ച്ച ഉ​ട​ന്‍ ക​ര​യാ​ത്ത കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം (വെ​ന്‍റി​ലേ​റ്റ​ര്‍ ആ​വ​ശ്യം ഇ​ല്ലാ​ത്ത​വ​ര്‍), ഫീ​റ്റ​ല്‍ ഡി​സ്ട്രെ​സ് ആ​യി ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ എ​ന്നി​വ ഇ​വി​ടെ ല​ഭി​ക്കും. പ​ത്ത് കു​ട്ടി​ക​ള്‍​ക്ക് ഒ​രേ​സ​മ​യം ചി​കി​ത്സ ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി.​സ​ജി, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റോ​ണി പാ​ണം​തു​ണ്ടി​ല്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​നാ സാ​ബു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ര​മേ​ശ് വ​രി​ക്കോ​ലി​ല്‍, ഡി. ​ശ​ശി​കു​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി.​ജ​യ​ന്‍, ബി. ​ഹ​ര്‍​ഷ​കു​മാ​ര്‍, ടി.​ഡി.​ബൈ​ജു, ശ​ശി കു​മാ​ര്‍, സാ​ജു മി​ഖാ​യേ​ല്‍, മ​ദ​ര്‍​തെ​രേ​സ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​നോ​ജ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ഭ​ഗ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.