കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ കേ​ര​ളം മു​ന്നി​ൽ: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Saturday, July 24, 2021 9:54 PM IST
റാ​ന്നി: കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ മു​ന്നി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി അ​ടി​ച്ചി​പ്പു​ഴ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ലെ ചൊ​ള്ള​നാ​വ​യ​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ദി​വ​സം ശ​രാ​ശ​രി ര​ണ്ട​ര ല​ക്ഷം പേ​ർ​ക്ക് കേ​ര​ള​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​ത് മൂ​ന്ന​ര​ല​ക്ഷം ആ​യി. രാ​ജ്യ​ത്ത് ത​ന്നെ വാ​ക്സി​നേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ളം വ​ള​രെ മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പോ​ർ​ട്ട​ലി​ലെ ക​ണ​ക്കു​ക​ളി​ൽ നി​ന്നു ത​ന്നെ ഇ​തു വ്യ​ക്ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ന​ല്ല നി​ല​യി​ൽ വാ​ക്സി​ൻ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ചി​ല​ർ വാ​ക്സി​നേ​ഷ​ന് നേ​ര​ത്തെ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴ​തു മാ​റി. വാ​ക്സി​നേ​ഷ​നി​ൽ ആ​ദി​വാ​സി മേ​ഖ​ല​യെ മു​ൻ​ഗ​ണ പ​ട്ടി​ക​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 18 വ​യ​സി​ന് മു​ക​ളി​ൽ വാ​ക്സി​ൻ എ​ടു​ത്ത​വ​രു​ടെ സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ മു​ന്നി​ലാ​ണ് ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ക​ണ​ക്ക്. ജി​ല്ല​യി​ൽ 44 വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ 75 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തേ​നും മ​റ്റും ശേ​ഖ​രി​ക്കാ​ർ ഉ​ൾ​ക്കാ​ടു​ക​ളി​ൽ പോ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രേ​യും വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​ക്കും. വാ​ക്സി​നേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ സീ​റോ വേ​സ്റ്റേ​ജാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ചൊ​ള്ള​നാ​വ​യ​ൽ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്രം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, നാ​റാ​ണ​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​ബി, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സി. അ​നി​യ​ൻ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ. ​സി.​എ​സ്. ന​ന്ദി​നി തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.