ഷേ​ർ​ലി​ക്കും കു​ടും​ബ​ത്തി​നും വീ​ടാ​യി
Sunday, July 25, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 210-ാമ​ത് സ്നേ​ഹ ഭ​വ​നം ത​ട്ടാ​രു​പ​ടി ച​രു​വി​ള വീ​ട്ടി​ൽ ഷേ​ർ​ളി​ക്കും കു​ടും​ബ​ത്തി​നു​മാ​യി വി​ദേ​ശ മ​ല​യാ​ളി​യാ​യ സി​ജി ജോ​സ​ഫി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി.
വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി ഷേ​ർ​ളി​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വ് ജ​യിം​സും ര​ണ്ടു പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളും ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഒ​റ്റ​മു​റി പ്ലാ​സ്റ്റി​ക് കു​ടി​ലി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.
മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​യി​രു​ന്ന ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി ഒ​രു വീ​ട് നി​ർ​മി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
ഡോ.​സു​നി​ലി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് സി​ജി നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വീ​ടാ​ണി​ത്.
കെ.​പി. ജ​യ​ലാ​ൽ, സ​ന്തോ​ഷ്. എം. ​സാം., ബി​നു. കെ. ​സാം., സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.