‌റ​ബ​ർ ഒ​ട്ടു​പാ​ൽ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി ‌
Monday, July 26, 2021 11:36 PM IST
റാ​ന്നി: ക​ടു​മീ​ൻ​ചി​റ ക​ട്ടി​ക്ക​ൽ എ​ക്സ് സ​ർ​വീ​സ് മെ​ൻ കോ​ള​നി​യി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ നി​ന്നും വ്യാ​പ​ക​മാ​യി ഓ​ട്ടു​പാ​ലും മ​റ്റും മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. പ​ല​രും രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗി​നാ​യി എ​ത്തു​മ്പോ​ഴാ​ണ് മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ക​ടു​മീ​ൻ​ചി​റ സ്വ​ദേ​ശി​യാ​യ താ​നു​വേ​ലി​ൽ പ്ര​സ​ന്ന​ൻ എ​ന്ന വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ നി​ന്നും പ​കു​തി​യി​ൽ കൂ​ടു​ത​ൽ മ​ര​ങ്ങ​ളി​ലെ ഓ​ട്ടു​പാ​ലും, ചി​ര​ട്ട​ക​ളി​ൽ ഊ​റി വീ​ണ റ​ബ​ർ ച​ണ്ടി​ക​ളും മോ​ഷ​ണം പോ​യി​രു​ന്നു. പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി പ​ല​രു​ടെ പ​റ​മ്പു​ക​ളി​ൽ നി​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ഓ​ട്ടു​പാ​ലാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്. റ​ബ​ർ ഷീ​റ്റി​ന് വി​ല​കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​രും റ​ബ​ർ വെ​ട്ടി​യ​തി​നു ശേ​ഷം ഷീ​റ്റാ​ക്കാ​തെ ഓ​ട്ടു​പാ​ലാ​ക്കു​ന്നു​ണ്ട്. പ​ല​രു​ടെ​യും വ​രു​മാ​ന മാ​ർ​ഗ​മാ​ണ് ഇ​തു​മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന​ത്. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​നൊ​രു​ങ്ങു​ക​യാ​ണ് സ്ഥ​ല ഉ​ട​മ​ക​ളും റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും. ‌