ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ല്‍: മ​ന്ത്രി
Monday, July 26, 2021 11:36 PM IST
പ​ത്ത​നം​തി​ട്ട: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന അ​ഞ്ച് വ​ര്‍​ഷ​മാ​ണ് വ​രാ​ന്‍ പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. എ​കെ​പി​സി​ടി​എ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ വി​പ്ല​വ​ക​ര​മാ​യു​ള്ള മാ​റ്റ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ തു​ട​ക്കം കു​റി​ച്ചു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​റെ​ന്നി പി ​ജോ​ര്‍​ജ്് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സി​പി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. ജി. ​നാ​യ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.​ ഡോ.​എ​ന്‍. അ​ഭി​ലാ​ഷ്, മ​നീ​ഷ് ജേ​ക്ക​ബ്, എ​സ്. രാ​ജേ​ഷ്, ഡോ.​സു​മേ​ഷ് വാ​സു​ദേ​വ​ന്‍, ഡോ. ​പി.​എ​ന്‍. ഹ​രി​കു​മാ​ര്‍, ഡോ. ​ടി.​പി മാ​ര്‍​ക്കോ​സ്, ഡോ.​ബി​ജു പു​ഷ്പ​ന്‍, ഡോ.​എ​സ്.​കെ. മ​ഹേ​ഷ്, പി ​ഹ​രി​ദാ​സ്, ഡോ.​കെ ജ​യ​കു​മാ​ര്‍ പ്ര​സം​ഗി​ച്ചു.