ജില്ലാ പോലീസ് വ​നി​താ സെ​ല്‍ പു​തി​യ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി
Wednesday, July 28, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പോ​ലീ​സ് വ​നി​താ​സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​തി​യ ഓ​ഫീ​സ് മു​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​ന​ട​ന്ന ച​ട​ങ്ങി​ന് ശേ​ഷ​മാ​ണ് പു​തി​യ മു​റി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​റ്റം. ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ല്‍ ഒ​രു മു​റി​യി​ലാ​ണ് ഇ​തു​വ​രെ വ​നി​താ സെ​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന​ത്. ഇ​തി​ന് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ജി​ല്ലാ പോ​ലീ​സ് സ്റ്റോ​ര്‍ മു​റി ക​ഴി​ഞ്ഞ​യാ​ഴ്ച മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ചി​രു​ന്നു.
ഈ ​മു​റി​കൂ​ടി ചേ​ര്‍​ത്താ​ണ് ഇ​പ്പോ​ള്‍ വ​നി​താ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​സൗ​ക​ര്യം വ​ര്‍​ധി​പ്പി​ച്ച​ത്.
നി​ല​വി​ലെ വ​നി​താ സെ​ല്ലി​ന്‍റെ ഓ​ഫീ​സ് പ​രാ​തി​ക്കാ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​മു​ള്ള വി​ശ്ര​മ​മു​റി​യാ​യി പ​രി​വ​ര്‍​ത്തി​പ്പി​ച്ചു. കൂ​ടാ​തെ വ​നി​താ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ മു​റി​യി​ല്‍ ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും.
മാ​റ്റി​സ്ഥാ​പി​ച്ച സ്റ്റോ​ര്‍ മു​റി​യി​ലാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ​യും സ​ബ് ഇ​ന്‍​സ്പെ​ക്ട​റു​ടെ​യും ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.
ച​ട​ങ്ങി​ല്‍ അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സു​പ്ര​ണ്ട് എ​ന്‍. രാ​ജ​ന്‍, ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. സു​ധാ​ക​ര​ന്‍ പി​ള്ള, ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി എ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, ജി​ല്ലാ സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​ജെ. ജോ​ഫി, ഡി​പി​ഒ മാ​നേ​ജ​ര്‍ ശ്രീ​ക​ല, വ​നി​താ സെ​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​ദ​യ​മ്മ, വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ലീ​ലാ​മ്മ, തു​ട​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും, മി​നി​സ്റ്റീ​രി​യ​ല്‍ ജീ​വ​ന​ക്കാ​രും മ​റ്റും പ​ങ്കെ​ടു​ത്തു.