റാ​ന്നി പാ​ലം ത​ക​ർ​ന്നി​ട്ട് കാ​ൽ​നൂ​റ്റാ​ണ്ട്
Thursday, July 29, 2021 10:12 PM IST
റാ​ന്നി: വ​ലി​യ​പാ​ലം ത​ക​ർ​ന്നി​ട്ട് കാ​ൽ നൂ​റ്റാ​ണ്ട്. 1996 ജൂ​ലൈ 29 നാ​ണ് പ​ന്പാ ന​ദി​ക്കു കു​റു​കെ​യു​ള്ള റാ​ന്നി പാ​ലം ത​ക​ർ​ന്നു വീ​ണ​ത്. പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ന്നും ഗ​ത​കാ​ല സ്മ​ര​ണ​ക​ൾ​ക്ക് മൂ​ക​സാ​ക്ഷി​യാ​യി നി​ൽ​ക്കു​ന്നു. പു​തി​യ പാ​ല​വും ഇ​നി വ​രാ​നു​ള്ള പ​ണി​മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ല​വും പ​മ്പ​യു​ടെ ഈ ​നെ​ട്ടാ​യ​ത്തി​ൽ ത​ന്നെ​യു​ണ്ട്.
റാ​ന്നി​യു​ടെ പു​രോ​ഗ​മ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക് വി​ട​ർ​ത്തി പ​ണി​ത പാ​ലം ത​ക​ർ​ന്ന​തി​ന് പ​ല​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​നു​ണ്ടാ​കും.
പ​ന്പ​യു​ടെ പാ​രി​സ്ഥി​തി​ക ത​ക​ർ​ച്ച അ​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ല​യി​രു​ത്തി. പാ​ലം ത​ക​ർ​ന്ന​തോ​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യി​രു​ന്നു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത ര​ണ്ടാ​യി മു​റി​ഞ്ഞ​തോ​ടെ ബ​ദ​ൽ ക്ര​മീ​ക​ര​ണ​മെ​ന്ന നി​ല​യി​ൽ ക​ര​സേ​ന ബെ​യ് ലി ​പാ​ലം നി​ർ​മി​ച്ചു ന​ൽ​കി. പു​തി​യ പാ​ലം അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.
ഇ​ന്നി​പ്പോ​ൾ പി​എം റോ​ഡ് ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്പോ​ൾ പു​തി​യ ഒ​രു പാ​ല​വും അ​പ്രോ​ച്ച് പാ​ത​യു​മെ​ല്ലാം റാ​ന്നി​യി​ൽ ത​യാ​റാ​കു​ക​യാ​ണ്. ഇ​തി​നി​ടെ പ​ന്പ പ​ല​പ്പോ​ഴും രൗ​ദ്ര​ഭാ​വം പൂ​ണ്ടു. 2018ൽ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ള​യം. വ​ലി​യ പാ​ല​ത്തെ തൊ​ട്ടു​രു​മ്മി വെ​ള്ളം ഉ​യ​ർ​ന്നു. റാ​ന്നി​യു​ടെ ച​രി​ത്ര​ത്തി​ൽ അ​നു​സ്മ​രി​ക്കാ​വു​ന്ന സം​ഭ​വ​ങ്ങ​ൾ കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ ഏ​റെ​യു​ണ്ടാ​യി.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്നു
റാ​ന്നി: വ​ലി​യ​പാ​ലം ത​ക​ർ​ച്ച​യു​ടെ 25 -ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ​ന്പാ പ​രി​ര​ഷ​ണ സ​മി​തി റാ​ന്നി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​ത്തു​ചേ​ര​ലും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.
പ​ന്പ ന​ദി​യു​ടെ​യും പോ​ഷ​ക കൈ​വ​ഴി​ക​ളു​ടെ​യും പ​രി​ര​ക്ഷ​ണ​വും തീ​ര സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​വാ​നാ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​വ​രു​ന്ന പ​ഠ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​രാ​ജ​യ​മാ​യി തീ​രു​ന്ന തി​നാ​ൽ പ​ന്പ​യെ മു​ഴു​വ​നാ​യി ഒ​രു യൂ​ണി​റ്റാ​യി ക​രു​തി ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​വി​ധ പാ​ല​ങ്ങ​ളു​ടെ ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി.​കെ.​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ, ബാ​ബു​രാ​ജ്, തോ​മ​സ് മാ​ത്യു, സ​മ​ദ് മേ​പ്ര​ത്ത്, ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.